ദോഹ: പൊതുസെൻസസിെൻറ അവസാനഘട്ടം തുടങ്ങിയപ്പോൾ ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം. ആസൂത്രണ സ് ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ സെൻസസ് നടക്കുന്നത്. www.psa.gov.qa/census2020.asp എന്ന സൈറ്റിലൂടെ ജനുവരി ഏഴ്വരെ ഓൺലൈൻ സെൻസസിെൻറ ഫോറം ലഭിക്കും. കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പൊതുസെൻസസിെൻറ അവസാനഘട്ടമാണ് ഡിസംബർ ഒന്നുമുതൽ പുനരാരംഭിച്ചത്. വെബ്സൈറ്റിലൂടെയുള്ള സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴുവരെയാണ് നടക്കുക. ഫീൽഡ് സെൻസസ് ഡിസംബർ 13 മുതൽ 2021 ജനുവരി മധ്യം വരെയും നടക്കും.
കോവിഡിെൻറ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിെൻറ അനുമതി വാങ്ങിയാണ് അതോറിറ്റി സെൻസസ് പ്രക്രിയ ആരംഭിച്ചത്. എല്ലാവിധ കോവിഡ് പ്രതിരോധനടപടികളും പാലിച്ചായിരിക്കും സെൻസസ്. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. ജനങ്ങൾ, വീടുകൾ, സൗകര്യങ്ങൾ, കുടുംബങ്ങളുടെ എണ്ണം, കുടുംബത്തിലുള്ളവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഈ ഘട്ടത്തിൽ സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കുക. ഓൺലൈനിൽ എല്ലാവിധ സെൻസസ് വിവരങ്ങളും നൽകാൻ അതോറിറ്റി എല്ലാ കുടുംബനാഥൻമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൃഹസന്ദർശനം നടത്തുന്ന സെൻസസ് ഉദ്യോഗസ്ഥരെ കാത്തുനിൽക്കാെത തെന്ന ഇത്തരത്തിൽ സെൻസസ് വിവരങ്ങൾ നൽകുകയാണ് വേണ്ടത്. ഈ ഘട്ടത്തിൽ ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവിരങ്ങൾ ശേഖരിക്കുക.
1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്. എല്ലാത്തരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തൊഴില്‍ശക്തിയുടെ വലുപ്പവും അതിെൻറ സ്വഭാവസവിശേഷതകളും സംബന്ധിച്ച വിവരങ്ങളുടെ സുപ്രധാന സ്രോതസ്സായും സെന്‍സസിനെ കണക്കാക്കുന്നു. ഓരോ അഞ്ചുവര്‍ഷമോ പത്തുവര്ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്.
സ്കൂളുകള്‍, ആശുപത്രികള്‍, പൊലീസ് വകുപ്പുകള്‍ ഉള്‍പ്പടെ വിവിധ സേവനങ്ങളുടെ വിതരണം ഉള്‍പ്പടെ വികസനപ്രക്രിയകള്‍ക്ക് സെന്‍സസ് വിവരങ്ങള്‍ സുപ്രധാനമാണ്. നിരവധി സർക്കാർ സംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിവിധ വിവരങ്ങളാണ് സെൻസസ് വഴി ശേഖരിക്കുന്നത്. പൗരന്മാർക്കുള്ള വിവിധ സൗകര്യങ്ങളടക്കം നൽകാൻ ഇത് സർക്കാറിനെ സഹായിക്കും. സെൻസസിനോടുള്ള ജനങ്ങളുടെ പ്രതികരണം അവരുടെ സാമൂഹിക പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.