ദോഹ: സെൻറര്‍ ഫോര്‍ ഇൻഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ്, ഇന്ത്യ (സിജി) ദോഹ ചാപ്റ്റര്‍ ഖത്തറില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കായി പത്തു ദിവസം നീണ്ടുനിന്ന ക്യാമ്പും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി മൂന്നു ദിവസത്തെ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. നൂറോളം വിദ്യാര്‍ഥികള്‍ ഇരു ക്യാമ്പുകളിലുമായി പങ്കെടുത്തു. ജീവിത വിജയഗാഥ നാം തന്നെ സൃഷ്്ടിക്കുന്നതാണെന്നും അതിനായി നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു സമയം നീക്കിവെക്കണമെന്നും സീനിയര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത കൊച്ചിന് ശാസ്ത്ര -സാങ്കേതിക സർവകലാശാല ഡി.ഡി.യു കൗശല്‍ കേന്ദ്ര ഡയറക്ടര്‍ ഡോ. സകരിയ്യ കെ.എ പറഞ്ഞു. ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കാനായി ഇത്തരം ക്യാമ്പുകള്‍ ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വയം അവബോധം, വൈകാരിക പക്വത, ഗോള്‍ സെറ്റിങ്, ഇൻറര്‍നെറ്റിെൻറ ഗുണപരമായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അബിശാദ് അസീസ്, നിഷാദ് അഹ്മദ്, ശാകിറ അബ്്ദുല്‍ ഖാദിര്‍, റുക്നുദ്ദീന് അബ്്ദുല്ല, റസീന, തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചു. മുഹമ്മദ് റയാന് സവാദും ലുബ്ന ഫാതിമയും ബെസ്്റ്റ് ക്യാംപറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയെന്നോണം 13-18 വയസ്സു വരെ പ്രായമുള്ള ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ക്ലബ് രൂപവത്കരിക്കുമെന്നു ക്യാമ്പ് ഡയറക്ടര്‍ മുബാറക് മുഹമ്മദ് ടി പറഞ്ഞു. വിദ്യാഭാസപരവും തൊഴില്‍പരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍, നൈപുണ്യ വികസനം, മൂല്യ രൂപവത്കരണം, നേതൃഗുണ വികസനം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ക്ലബ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജൂനിയര്‍ ക്യാമ്പിെൻറ ഭാഗമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ബാച്ചുകളായി തിരിച്ചു സ്റ്റഡി ടൂറും ഫാക്ടറി വിസിറ്റും സംഘടിപ്പിച്ചു. സിജി ദോഹ വൈസ് ചെയര്മാന് അഡ്വ. ഇസ്സുദ്ദീന്‍, ചീഫ് കോഓഡിനേറ്റര്‍ യൂസുഫ് വണ്ണാറത്ത്, നിഹാന് യൂസുഫ്, റിയാസ് എന്‍.എ, ശിഹാബ്, ഫൈസല്‍ തുടങ്ങിയവര്‍ സീനിയര്‍ ക്യാമ്പിനും വുമണ്‍ എംപവര്‍മെൻറ് വിങ്ങിനു കീഴില്‍ നടന്ന ജൂനിയര്‍ ക്യാമ്പിനു കോഓഡിനേറ്റര്‍ ജിന്‍സി മഹ്ബൂബ്, സജ്ന റുക്നുദ്ദീന്, നുബ്ല, ഷിറിന് തുടങ്ങിയവരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.