ദോഹ: ലോക പരിസ്ഥിതി ദിനത്തിൽ ചാലിയാർ ദോഹയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ചിത്രരചന, പ്രസംഗമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചാലിയാറിന് കീഴിലെ 24 പഞ്ചായത്തിലെ കുട്ടികൾക്കായി നടത്തിയ പരിപാടിയിൽ 100ഓളം കുട്ടികളാണ് പങ്കെടുത്തത്.
ചിത്രരചന മത്സരത്തിൽ സൊഹറിൻ സമീൽ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ), ദയാ പ്രശാന്ത് (നോബിൾ സ്കൂൾ ), ഫൈഹ ബഷീർ (ശാന്തിനികേതൻ സ്കൂൾ ), ഇസ സഫ്രീൻ (ഐഡിയൽ സ്കൂൾ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രസംഗമത്സരത്തിൽ ആയിഷ ഫാത്തിമ (എം.ഇ.എസ് സ്കൂൾ), മിൻഹ ബഷീർ (ഡി.പി.എസ് മൊണാർക്), ഖലാഫ് സമാൻ (ഐഡിയൽ സ്കൂൾ) ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഐ.സി.സി മുബൈ ഹാളിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള മൊമേന്റാകളും ,സർട്ടിഫിക്കറ്റുക്കളും ഐ.സി.സി പ്രസിഡന്‍റ് പി .എൻ . ബാബുരാജൻ വിതരണം ചെയ്തു.
കുട്ടികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷതവഹിച്ച സമീൽ അബ്ദുൽ വാഹിദ് ചാലിയം പറഞ്ഞു. ജനറൽ സെക്രട്ടറി സി.ടി സിദ്ദീഖ്, ട്രഷറർ ജാബിർ ബേപ്പൂർ, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, അഡ്വൈസർ സിദ്ദീഖ് വാഴക്കാട്, സാമൂഹിക പ്രവർത്തകൻ കരീം എളമരം എന്നിവർ സംസാരിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിക്ക് വനിത ഭാരവാഹികൾ ആയ മുനീറ ബഷീർ, ഷഹാന ഇല്യാസ്, മുഹ്സിന സമീൽ, ശാലീന രാജേഷ്, ശീതൾ, ചാലിയാർ ദോഹ സെക്രേട്ടറിയറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, അഡ്വ. ജൗഹർ ബാബു നിലമ്പൂർ, സാബിക് എടവണ്ണ, നിയാസ് ഊർങ്ങാട്ടിരി, അബ്ദുൽ അസീസ് ചെറുവണ്ണൂർ , എക്സിക്യൂട്ടിവ് ഭാരവാഹികളായ സുനിൽ കുന്നൻ, സജാസ് ചാലിയം, നാസർ അൽനാസ് വടക്കുംമുറി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.