സി.ഐ.സി അഹ്​ലൻ റമദാൻ ഫേസ്ബുക് ലൈവ് പ്രഭാഷണം ഇന്ന്​ വൈകുന്നേരം ഏഴിന്​

ദോഹ: സ​െൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) അഹ്​ലൻ റമദാൻ ഫേസ്ബുക് ലൈവ് പ്രഭാഷണം ചൊവ്വാഴ്ച ഖത്തർ സമയം വൈകു ന്നേരം ഏഴിന്. എല്ലാവർഷവും സി.ഐ.സി ഖത്തർ നടത്തുന്ന അഹ്​ലൻ റമദാൻ പരിപാടി ഇപ്രാവശ്യം ഫെയ്സ്ബുക്ക് ലൈവായാണ് സംഘടിപ ്പിക്കുന്നത്.

ലോക്ഡൗൺ കാലത്തെ റമദാൻ എങ്ങനെ ഫലപ്രദമാക്കാൻ കഴിയുമെന്ന സന്ദേശം നൽകുകയാണ്​ ഇത്തവണ. ജമാഅത്തെ ഇസ്​ലാമി കേരള ഹൽഖ അമീർ എം.ഐ അബ്ദുൽ അസീസ് ‘റമദാനിനായി ഹൃദയ
വാതിൽ തുറക്കാം’ വിഷയത്തിലും ജാമിയ ഇസ്​ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് ‘മഹാമാരി കാലത്തെ റമദാൻ വിശ്വാസികളോട് പറയുന്നത്’ വിഷയത്തിലും ഇന്ന് വൈകുന്നേരം ഏഴിന്​ സംസാരിക്കും.

https://www.facebook.com/cicqatar.org/ പേജിൽ ലൈവ് സ്ട്രീം ആയി ഇത്​ കാണാം.

Tags:    
News Summary - CIC ahlan ramadan facebook live speech-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.