ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ബിസിനസ് സംരഭകനും കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല പ്രഥമ പ്രസിഡന്റും ഖത്തർ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളുമായ ബേക്കൽ സ്വാലിഹ് ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി/ കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി. കെ.എം.സി.സി ഖത്തർ ഉപദേശക സമിതിയംഗം എം.പി. ഷാഫി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. കർമ പഥങ്ങളെ ക്രിയാത്മകമാക്കിയ, പാവങ്ങളുടെ വേദനയറിഞ്ഞ വ്യക്തിയായിരുന്നു ബേക്കൽ സ്വാലിഹ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു. ഹാശിം തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് അക്കര, സഫ്വാൻ തങ്ങൾ ഏഴിമല, എസ്.എ.എം. ബഷീർ, കെ.പി. അബ്ദുറഹ്മാൻ, അബ്ദു നാസർ നാച്ചി, സലീം നാലകത്ത്, ഈസ മലപ്പുറം, ആദം കുഞ്ഞി, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, സംസ്ഥാന നേതാക്കളായ അൻവർ വടകര, സാദിഖ് പാലക്കാട്, അലി മൊറയൂർ, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം, ജില്ല നേതാക്കളായ നാസർ കൈതക്കാട്, മൊയ്തു ബേക്കൽ, കെ.സി. സാദിഖ്, മുഹമ്മദ് കെ.ബി, ഷാനിഫ് പൈക്ക, സഗീർ ഇരിയ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ല ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.