ദോഹ: റമദാനിൽ തനിമ ഖത്തർ മലയാളികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് സമാപനമായി. കെ.ജി. രാഘവൻ നായർ രചിച്ച വിശുദ്ധഖുർആൻ പദ്യാവിഷ്കാരമായ അമൃതവാണി അടിസ്ഥാനമാക്കി സംഘടിപ്പിച്ച വചനാമൃതം ഇൻറർസോൺ പാരായണമത്സരം വനിതവിഭാഗത്തിൽ ഹർഷ (വക്റ സോൺ) ഒന്നാം സ്ഥാനം നേടി. മാജിദ മുഹ് യിദ്ദീൻ (തുമാമ), ദിൽറുബ കൊല്ലോളി (വക്റ) എന്നിവരും പുരുഷന്മാരുടെ വിഭാഗത്തിൽ ജിഹാദ് (റയ്യാൻ സോൺ), റഫീഖ് (വക്റ), നഈം അഹ്മദ് (മദീന ഖലീഫ) എന്നിവരും ജേതാക്കളായി. റമദാൻ ക്ലിക്സ്, ഫീൽസ് ൻ റീൽസ് എന്നീ പേരുകളിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങളിൽ നിരവധി പേർ പങ്കാളികളായി. ഫോട്ടോഗ്രഫി മത്സരത്തിൽ മൻസൂർ ബിൻ റഹ്മാൻ, അഷ്കർ അലി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹമ്മദ് അഫ്ഫാൻ പ്രത്യേക പരാമർശത്തിനർഹനായി.
റീൽസ് മത്സരത്തിൽ അമീൻ ഹുസൈൻ ഒന്നാം സ്ഥാനവും ജസ്നിയ റിയാസ് രണ്ടാം സ്ഥാനവും നേടി. മൻസൂറ സി.ഐ.സി ഹാളിൽ നടന്ന ചടങ്ങിൽ സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം, ജനറൽ സെക്രട്ടറി ഷബീർ, തനിമ ഡയറക്ടർ ഡോ. സൽമാൻ, അസി.ഡയറക്ടർമാരായ അനീസ് കൊടിഞ്ഞി, സി.കെ. ജസിം , സെക്രട്ടറി നാസർ വേളം, മുഹ്സിൻ കാപാടൻ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അമൃതവാണി പാരായണ മത്സരത്തിൽ എം.ടി. നിലമ്പൂർ, അസീസ് മഞ്ഞിയിൽ, അൻവർ വാണിയമ്പലം, അനീസ് എടവണ്ണ, ഹാരിസ് എടവന, ഷംല ജാഫർ എന്നിവർ വിധികർത്താക്കളായി. സാലിം വേളം, നാസർ, ജസീം, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.