കോവിഡ്​: ഖത്തറിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടി

ദോഹ: ഖത്തറിൽ​ പൊതുസ്​ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്തവർ​െക്കതി​െരയും പൊലീസ്​ നടപടി. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന്​ 14 പേർക്കെതിരെയാണ്​ വെള്ളിയാഴ്​ച നടപടിയുണ്ടായിരിക്കുന്നത്​​.

പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാത്തതിന്​ 580 പേർക്കെതിരെയാണ്​ നടപടിയുണ്ടായത്​. രാജ്യത്ത്​ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​. കൂടുതൽ പേർ കാറിൽ സഞ്ചരിച്ചതിന്​ 23 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കാത്ത എട്ടുപേർ​െക്കതി​െരയും വെള്ളിയാഴ്​ച നിയമനടപടിയുണ്ടായി. ഇഹ്​തിറാസ്​ ആപ്പ്​ മൊബൈലിൽ ഇല്ലാത്ത കുറ്റത്തിന്​ ആറുപേർക്കെതി​െരയാണ്​ നടപടിയുണ്ടായത്​.

ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ്​ പ്രതിരോധനടപടികളുടെ ഭാഗമായാണിത്​്​. ലംഘിച്ചാൽ കുറഞ്ഞത്​ ആയിരം റിയാൽ ആണ്​ പിഴ. താമസസ്​ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​.

കോവിഡ്​ രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പരിശോധന ശക്​തമാക്കിയിരിക്കുകയാണ്​ അധികൃതർ. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക്​ 500 റിയാലും അതിന്​ മുകളിലുമാണ്​ മിക്കയിടത്തും പിഴ ചുമത്തുന്നത്​. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.