സാം​സ്കാ​രി​ക സെ​മി​നാ​റും പു​സ്ത​ക പ്ര​കാ​ശ​ന​വും ഇ​ന്ന്

ദോ​ഹ: ഖ​ത്ത​ർ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ബു​ധ​നാ​ഴ്ച ‘ഇ​ന്ത്യ ഖ​ത്ത​ർ -സാം​സ്കാ​രി​ക വി​നി​മ​യ ശാ​ക്തീ​ക​ര​ണ​ത്തി​ൽ പ​രി​ഭാ​ഷ​യു​ടെ പ​ങ്ക്’ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. ഉ​ച്ച 12 മു​ത​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഡോ. ​താ​ജ് ആ​ലു​വ, ഡോ. ​അ​ബ്ദു​ൽ വാ​സി​ഹ്, ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ക്കും. കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

തു​ട​ർ​ന്ന്, മൂ​ന്നു മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഡോ. ​താ​ജ് ആ​ലു​വ ര​ചി​ച്ച ‘അ​സ​മ​ത്വ​ങ്ങ​ളു​ടെ ആ​ൽ​ഗ​രി​തം’, ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ വി​വ​ർ​ത്ത​നം ചെ​യ്ത ‘പ്ര​വാ​ച​ക ജീ​വി​തം ഒ​രു രാ​ഷ്ട്രീ​യ സ്ട്രാ​റ്റ​ജി​ക് വാ​യ​ന’ (വ​ദ്ദാ​ഹ് ഖ​ൻ​ഫ​ർ), എം.​എ​സ്. അ​ബ്ദു​ൽ റ​സാ​ഖ് ര​ചി​ച്ച ആ​ത്മീ​യ പാ​ത​യി​ലെ മ​ഹാ​ര​ഥ​ന്മാ​ർ എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. ഖ​ത്ത​ർ, ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച പു​സ്ത​കോ​ത്സ​വം 21 വ​രെ നീ​ളും.

Tags:    
News Summary - Cultural seminar and book release today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.