ദോഹ: തൊഴിലാളികള്‍ക്ക് ശമ്പളം നല്കുന്നതില് കാലതാമസം വരുത്തിയ 314 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി.
ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ തൊഴിലാളികള്‍ക്ക് കൃത്യസമയം ശമ്പളം നല്കുന്നതില് ഈ കമ്പനികള്‍ വീഴ്ച വരുത്തിയതായി മന്ത്രാലയം കണ്ടെത്തി.
കമ്പനികള്‍ക്കെതിരെ തക്കതായ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. കോണ്‍ട്രാക്റ്റിങ്, പബ്ലിക് സര്‍വിസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് പിടിക്കപ്പെട്ടത്.
2004 ലെ തൊഴില്‍ നിയമം നമ്പര്‍ 14 അനുസരിച്ച് പ്രവാസി തൊഴിലാളികളുടെ ശമ്പളവും വേതനവും നൽകുന്നതിൽ കാലതാമസം വരുത്തിയെന്നതാണ് കമ്പനികള്‍ക്കെതിരെ കണ്ടെത്തിയ കുറ്റം.
ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്നും കുറ്റക്കാർക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.