ദോ​ഹ എ​ക്സ്​​പോ പ​വ​ലി​യ​ൻ

ദോ​ഹ: ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ​ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​ർ എ​ക്സ്​​പോ സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ലും മ​രു​ഭൂ വ​ത്ക​ര​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യി മാ​റു​മെ​ന്ന് കു​വൈ​ത്ത് പ​വ​ലി​യ​ൻ ക​മീ​ഷ​ണ​ർ ജ​ന​റ​ൽ സ​മീ​റ അ​ൽ ക​ന്ദ​രി.

എ​ക്സ്​​പോ​യി​ൽ കു​വൈ​ത്ത് പ​വ​ലി​യ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റും കു​വൈ​ത്തും ത​മ്മി​ലെ സാ​ഹോ​ദ​ര്യ​ബ​ന്ധം മ​റ്റു പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​ളു​ക​ളെ​യും നേ​തൃ​ത്വ​ത്തെ​യും ഊ​ഷ്മ​ള​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് സൗ​ഹൃ​ദ​ം.

മ​രു​ഭൂ​വ​ത്ക​ര​ണ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് കു​വൈ​ത്ത് പ​ങ്കെ​ടു​ക്കാ​നും ഇ​തി​ന്റെ ഭാ​ഗ​മാ​കാ​നും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​ത് ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്നു​വെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

കു​വൈ​ത്ത് പ​വ​ലി​യ​ൻ ക​മീ​ഷ​ണ​ർ ജ​ന​റ​ൽ സ​മീ​റ അ​ൽ ക​ന്ദ​രി

മ​രൂ​ഭൂ​വ​ത്ക​ര​ണ​ത്തി​നെ​തി​രാ​യി പോ​രാ​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളെ​യും പ​രി​സ്ഥി​തി, കൃ​ഷി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​യ​ത്‌​ന​ങ്ങ​ളെ​യും പ​ഠി​ക്കാ​നും അ​വ​യി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് എ​ക്‌​സ്‌​പോ ദോ​ഹ 2023 എ​ന്നും കു​വൈ​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് (കു​ന) ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ ക​ന്ദ​രി ചൂ​ണ്ടി​ക്കാ​ട്ടി. മ​രു​ഭൂ​വ​ത്ക​ര​ണ​ത്തി​ന്റെ പ്ര​ശ്‌​നം പ​ഠി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നും ഈ ​അ​വ​സ​രം സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഹോ​ർ​ട്ടി​ക​ൾ​ച്ച​റി​ൽ കു​വൈ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് മ​രു​ഭൂ​വ​ത്ക​ര​ണ​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും പ​വ​ലി​യ​നി​ൽ ഒ​ന്നി​ല​ധി​കം ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രി​ലേ​ക്കെ​ത്തി​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. കു​വൈ​ത്തി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും സ​മീ​റ അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു.

Tags:    
News Summary - Doha Expo will contribute to sustainable development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.