ദോഹ: ഖത്തറിലെ പർപ്പിൾ ഐലൻഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ദേശാടന പക്ഷിയായ അരയന്നത്തിന് പരിചരണം നൽകി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
കഴിഞ്ഞ ദിവസമാണ് വേട്ടയാടാൻ ശ്രമിച്ചവരുടെ ആക്രമണത്തിൽ പരിക്കേറ്റ അരയന്നത്തെ കണ്ടെത്തിയത്. തുടർന്ന് ഇവക്ക് ചികിത്സ നൽകുകയായിരുന്നു. വന്യജീവികളെ സംരക്ഷിക്കണമെന്നും അവയെ കൈയേറ്റം ചെയ്യരുതെന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. അരയന്നങ്ങളെ വേട്ടയാടുന്നതന് നിയമവിരുദ്ധമാണെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.