ദോഹ: മയക്കുമരുന്ന് കൈവശം വെച്ചതിനും വാട്സ്ആപ് വഴി വിൽപന നടത്തിയതിനും പ്രവാസിക്ക് ദോഹ ക്രിമിനൽ കോടതി അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചു വർഷത്തെ തടവ് ശിക്ഷക്ക് പുറമെ, രണ്ടു ലക്ഷം റിയാൽ പിഴ അടക്കാനും ശിക്ഷ കാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
32 പാക്കറ്റ് ഹഷീഷും നാഡീവേദനക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 70 ഗുളികകളുമാണ് പ്രതിയിൽനിന്നും സുരക്ഷ വകുപ്പ് കണ്ടെടുത്തത്. അപകടകരമായ സൈക്കോആക്ടിവ് വിഭാഗത്തിൽപെടുന്നവയാണ് പ്രതിയിൽനിന്ന് കണ്ടെടുത്ത ഗുളികകളെന്ന് സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
രാജ്യത്തിന് പുറത്തുള്ള വ്യക്തിയുമായി വാട്സ്ആപ് വഴി ബന്ധപ്പെട്ട പ്രതി മയക്കുമരുന്ന് ഒളിപ്പിച്ച സ്ഥലം ഡീലറുമായി ബന്ധപ്പെട്ട് ലൊക്കേഷൻ ഉപയോഗിച്ച് കണ്ടെത്തുകയും നിരോധി വസ്തു എടുത്ത് വാട്സ്ആപ് വഴി തന്നെ ഇവ വിൽപന നടത്തുകയുമാണ് ചെയ്യുന്നത്.
നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നതിനും വിൽക്കുന്നതിനുമെതിരെ അധികൃതർ പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്.
രാജ്യത്തേക്ക് കടത്തി വിതരണത്തിന് ശ്രമിച്ച വൻമയക്കുമരുന്ന് ശേഖരം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ഈയടുത്ത് പിടികൂടിയിരുന്നു. മയക്കുമരുന്നുകടത്താൻ ശ്രമിച്ച അഞ്ച് ഏഷ്യക്കാരെ പിടികൂടുകയും ചെയ്തു. നൂറു കിലോവരുന്ന ഹഷീഷ് ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. രാജ്യത്തേക്ക് മയക്കുമുരുന്നു കടത്താൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു. തുടർന്ന് സംശയിക്കുന്നവരെ അധികൃതർ നിരീക്ഷിച്ചു. പരിശോധനയിൽ മയക്കുമരുന്ന് ഒളിപ്പിച്ച കേന്ദ്രം കണ്ടെത്തുകയായിരുന്നു. മാർബിളുകൾ സംഭരിച്ച കണ്ടെയ്നറുകൾക്കുള്ളിലാണ് മയക്കുമുരുന്ന് ഒളിപ്പിച്ചുവെച്ചത്.
അധികൃതർ പരിശോധനക്കെത്തുേമ്പാൾ സംഘം മാർബിൾ മുറിച്ച് മയക്കുമരുന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. 192 പാക്കറ്റുകളിലായാണ് ഹഷീഷ് ഉണ്ടായിരുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.