ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഔഖാഫ് മന്ത്രാലയം 4500 കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മന്ത്രാലയത്തിന് കീഴിലെ ഔഖാഫ് ജനറൽ അഡ്മിനിസ്ട്രേഷന് കീഴിൽ കുടുംബത്തിനും കുട്ടികൾക്കുമായുള്ള എൻഡോവ്മെന്റ് ബാങ്കിന്റെ സഹകരണത്തോടെ രാജ്യത്തെ വിവിധ മേഖലകളിലായി 30 ഈദ് ഗാഹുകളിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഔഖാഫ് ജനറൽ അഡ്മിനിസ്ട്രേഷന്റെ ‘ഫർഹത് ഈദ്’ പ്രോഗ്രാമിന് കീഴിലാണ് ‘വഖ്ഫ് ഒരു സാമൂഹിക പങ്കാളിത്തമാണ്’ പ്രമേയത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തതെന്ന് ഡയറക്ടർ ജനറൽ ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ഗാനിം ആൽഥാനി പറഞ്ഞു. കുട്ടികൾക്ക് സന്തോഷം ഉണ്ടാകുമ്പോൾ ആണ് പെരുന്നാളിന്റെ പൊലിമ വർധിക്കുന്നതെന്നും സമ്മാനങ്ങൾ അതിന് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹയിലും പരിസര പ്രദേശങ്ങളിലും വടക്ക് ഭാഗത്ത് അൽ ഷമാൽ, തെക്ക് അൽ വക്റ തുടങ്ങിയ ഭാഗങ്ങളിലും സമ്മാന വിതരണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.