ദോഹ: ഗസ്സയിലും ലബനാനിലുമായി ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ വീണ്ടും ദോഹയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കാനും, നയതന്ത്ര ദൗത്യങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഗസ്സ, ലബനാൻ ഉൾപ്പെടെ മേഖലയിലെ സംഘർഷം ഇരുവരും വിശകലനം ചെയ്തു. ശേഷം, ഖത്തർ പ്രധാനമന്ത്രിയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. യുദ്ധം അടിയന്തരമായ അവസാനിപ്പിക്കാനും, സാധാരണക്കാരുടെ ജീവന് സംരക്ഷണം ഒരുക്കാനും മേഖലയിൽ സാമാധനം ഉറപ്പാക്കാനും സാധ്യമായ ഇടപെടൽ നടത്തണമെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.