‘എക്സ്പാര്‍ട്ട്’ പ്രവാസി കലോത്സവം

ദോഹ: ഖത്തറിലെ വ്യത്യസ്ത കലാ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളെ പങ്കെടുപ്പിച്ചു കൊണ്ട് യൂത്ത്ഫോറം ‘എക്സ്പാര്‍ട്ട് 2023’ എന്ന തലക്കെട്ടില്‍ പ്രവാസി കലോത്സവം സംഘടിപ്പിക്കുന്നു.

പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവസരങ്ങള്‍ കിട്ടാതെ പോകുന്ന കലാകാരന്മാര്‍ക്ക് വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ്‌ എക്സ്പാർട്ടിലൂടെ ഒരുക്കുന്നത്.

20 മുതല്‍ 40 വയസ്സുവരെയുള്ള പ്രായക്കാര്‍ക്കായി സപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ്‌ വിവിധ മത്സരങ്ങള്‍ അരങ്ങേറുക. കഥ, കവിത, കാര്‍ട്ടൂണ്‍, കാലിഗ്രഫി, പെയ്ന്റിങ്ങ്, പ്രസംഗം, മാപ്പിളപ്പാട്ട്, സംഘ ഗാനം, സ്കിറ്റ്, മൈമിംഗ് തുടങ്ങിയ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളിലേക്ക് വിവിധ കോളജ് അലൂമ്‌നികള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ നിന്ന് രജിസ്ട്രേഷന്‍ ക്ഷണിച്ചു.

ഒക്ടോബര്‍ ആറിന്‌ നടക്കുന്ന സമാപന സെഷനില്‍ മത്സര വിജയികള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓവറോള്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

നാട്ടില്‍ നിന്നെത്തുന്ന കലാകരന്മാരുടെ സംഗീത വിരുന്നും ഉണ്ടാകും. പ്രഥമ പ്രവാസി കലോത്സവത്തിന്റെ രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കുമായി 33834468,33631685 എന്നീനമ്പരുകളില്‍ ബന്ധപ്പെടാ

വുന്നതാണ്‌.

Tags:    
News Summary - 'Expart' Pravasi Kalotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.