പ്ര​വാ​സി ക്ഷേ​മ​നി​ധി: പി​ഴ​യി​​ല്ലാ​തെ ഇ​ന്നു​കൂ​ടി അം​ഗ​ത്വം പു​തു​ക്കാം

ദോഹ: കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിൽ പിഴയി​ല്ലാതെ അംഗത്വം പുതുക്കാൻ ഇന്നുകൂടി അവസരം. നിരവധി പേരാണ്​ മാസകുടിശ്ശിക മുടക്കം വരുത്തിയിരിക്കുന്നത്​. ഇത്തരക്കാർക്ക്​ ബോർഡിെൻറ ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികൾക്ക്​ അർഹതയോ ഉണ്ടായിരിക്കില്ല.

കുടിശ്ശിക വരുത്തിയവർക്ക്​ പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് ഇന്നുകൂടി അംഗത്വം പുനഃസ്​ഥാപിക്കാം.​ ഇന്നാണെങ്കിൽ മുടങ്ങിയ അംശാദായം മാത്രം അടക്കാം. ഓൺലൈൻ വഴിയോ ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ മുതലായവ വഴിയോ തുക അടക്കാം. www.pravasiwelfarefund.org സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്​.ഇതിനകം ധാരാളം പേർ ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, ഇനിയും നിരവധിയാളുകൾ ബാക്കിയുണ്ട്.

പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള​ പ്രവാസി ക്ഷേമനിധി ബോർഡിെൻറ പദ്ധതികൾ ഇവയാണ്​: 60 വയസ്സ്​ പൂർത്തിയാക്കിയവരും അഞ്ചു വർഷത്തിൽ കുറയാത്ത കാലയളവിൽ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങൾക്ക്​ ​2000 രൂപ ​െപൻഷൻ, അഞ്ചുവർഷത്തിൽ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാൽ ആശ്രിതർക്ക്​ കുടുംബപെൻഷൻ, അംഗം പെൻഷൻ വാങ്ങുന്നതിന്​ മുമ്പ്​ മരിച്ചാൽ ഭാര്യക്ക്​ 2000 രൂപ തന്നെ പെൻഷൻ, പെൻഷൻ വാങ്ങിക്കൊണ്ടിരിക്കു​േമ്പാഴാണ്​ അംഗം മരിക്കുന്നതെങ്കിൽ ഭാര്യക്ക്​ 1000 രൂപ പെൻഷൻ, അംഗത്തിന്​ സ്​ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്​താൽ സാമ്പത്തികസഹായം, അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാൽ ആശ്രിതർക്ക്​ പ്രത്യേക സാമ്പത്തിക സഹായം, അംഗത്തിന്​ പ്രത്യേക ചികിത്സക്ക്​ സഹായം, വനിത അംഗത്തിനും ആശ്രിതരായ പെൺമക്കൾക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും, വസ്​തുവാങ്ങുന്നതിനും വീട്​ നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വായ്​പാപദ്ധതി, മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക സഹായവും വായ്​പയും, പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവർക്ക്​ സ്വയംതൊഴിൽ വായ്​പാ പദ്ധതി, ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുക്കാൻ നിലവിൽ വ്യവസ്​ഥയില്ലാത്ത 55 വയസ്സിനുമുകളിലുള്ള പ്രവാസി കേരളീയർക്ക്​ ചികിത്സാസഹായവും അത്യാവശ്യ ധനസഹായവും പെൻഷനും. എന്നാൽ, ഈ ആനുകൂല്യങ്ങൾക്ക്​ ബോർഡിൽ അംഗത്വം പ്രധാനമാണ്​.

കേരള സർക്കാറി​െൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ്​ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്​.ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്​, യു.എ.ഇ, ഒമാൻ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്​.പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്​കരിച്ചു നടത്താനായി 2008ലാണ്​ പ്രവാസി ക്ഷേമനിധി ബോർഡ്​ രൂപവത്​കരിക്കുന്നത്​. 2.25 ലക്ഷം പേർ മാത്രമാണ്​ ബോർഡിൽ അംഗങ്ങളായുള്ളത്​.അം​ഗ​ത്വ​ത്തി​നുള്ള അ​പേ​ക്ഷാഫോ​റ​ങ്ങ​ളും മറ്റ്​ വിശദവിവരങ്ങളും കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​െൻറ ഓ​ഫി​സു​ക​ളിൽനിന്ന്​ ലഭിക്കും. ജി​ല്ല​ക​ളി​ലെ ക​ലക്ടറേറ്റുക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക സെ​ല്ലു​ക​ളി​ൽനി​ന്നും വിവരങ്ങൾ ല​ഭി​ക്കു​ം. അപേക്ഷയോടൊപ്പം 200 രൂപ ര​ജി​സ്​േ​ട്ര​ഷ​ൻ ഫീ​സ്​ നൽകണം.

നടപടിക്രമങ്ങൾ പൂർത്തിയായാൽ പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളാകാം. അംഗങ്ങൾക്ക്​ മാത്രമേ ബോർഡിെൻറ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇതിനാൽ എത്രയും പെ​ട്ടെന്ന്​ അംഗങ്ങളാവണമെന്ന്​ പ്രവാസികളെ അധികൃതർ ഉണർത്തുന്നു. മാസം 300 രൂപ മാത്രമാണ്​ അടക്കേണ്ടത്​. എന്നാൽ, ഇതിലും പലരും വീഴ്​ച വരുത്തുന്നുണ്ട്​. ഇതിനാലാണ്​ അംശാദായം പിഴ ഇല്ലാതെ അടച്ച്​ അംഗത്വം പുതുക്കാനുള്ള സൗകര്യം ക്ഷേമനിധി ബോർഡ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT