ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രാധാന്യം നൽകി ഇന്ത്യാ ഗവൺമെൻറ്, 60 വയസ്സിനുശേഷം പ്രതിമാസം 1000 രൂപ മുതൽ 5000 രൂപ വരെ മിനിമം പെൻഷൻ ഗ്യാരന്റിലഭിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ഇപ്പോൾ പ്രവാസികൾക്കും അംഗമാകാവുന്നതാണ്.
1. അംഗമാവാനുള്ള പ്രായ പരിധി: 18- 40 വയസ്സ്
2. പ്രതിമാസ പെൻഷൻ മിനിമം 1000, 2000, 3000, 4000, 5000 എന്നിങ്ങനെ.
3. പെൻഷൻ തുക അംഗത്തിനും മരണശേഷം തൻെറ ജീവിത പങ്കാളിക്ക് അവരുടെ ജീവിത കാലം മുഴുവനും തുല്യ സംഖ്യ ലഭിക്കും.
4- രണ്ടു പേരുടെയും മരണശേഷം നോമിനിക്ക് 1.7 ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെ കോർപ്പസ് തുകയായി ലഭിക്കും.
5- അംശാദായം തങ്ങൾ തെരഞ്ഞെടുക്കുന്ന പെൻഷൻ തുകക്കും തങ്ങളുടെ പ്രായത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.
6- കഴിവിനനുസരിച്ച് പെൻഷൻ തുക ഉയർത്താനും കുറക്കാനും ഒപ്രവാസികൾക്കും പ്രയോജനപ്പെടുത്താംരിക്കൽ ചേർന്നതിന് ശേഷവും സാധിക്കും.
7- ഈ പദ്ധതിയിൽ വരുന്ന തുക സർക്കാർ കട പത്രങ്ങൾ അടക്കമുള്ള കട പത്രങ്ങളിലും സാധാരണ ഓഹരികളിലും നിഷേപിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന റിട്ടേൺസ് പെൻഷൻ നൽകാൻ പര്യാപ്തമല്ലെങ്കിൽ കേന്ദ്ര സർക്കാർ വിഹിതം നൽകുകയും റിട്ടേൺസ് കൂടുതൽ ലഭിച്ചാൽ പെൻഷൻ തുകയും കോർപ്പസ് തുകയും കൂടുതലും ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
8- അംഗമായി ചേരാൻ സാധാരണയായി സേവിംഗ് ബാങ്ക് അക്കൗണ്ട് / പോസ്റ്റോഫീസ് സേവിംഗ്അക്കൗണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. പ്രവാസികളെ സംബന്ധിച്ചിടത്തോളം വേണ്ടത് എൻ.ആർ.ഒ അക്കൗണ്ട് ആണ്. അംഗമാവാൻ തങ്ങളുടെ ബാങ്കുകൾ വഴിയും സാധിക്കും.
9 - അടവ് ഈടാക്കുന്നത് ഈ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയായിരിക്കും. മാസ തവണയായും, ത്രൈമാസ തവണയായും ആറുമാസ തവണയായും അടക്കാം.
9- അംശാദായം അടച്ചുകൊണ്ടിരിക്കെ അംഗം മരണപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ 60 വയസ്സ് തികയുന്ന കാലം കണക്കാക്കി പങ്കാളിക്ക് പണമടച്ച് പെൻഷനും കോർപ്പസ് തുകയും വാങ്ങാവുന്നതാണ്.
10. രാജ്യത്ത് ഇതുവരെ 5.25 കോടിയിലധികം പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്.
11. പെൻഷൻ ഫണ്ട് റഗുലേറ്ററി ഡവലെപ്പ്മെൻറ് അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
18 വയസ്സിൽ അംഗമാവുന്ന ഒരാൾക്ക് മിനിമം ആയിരം രൂപ പെൻഷനും 1.7 ലക്ഷം രൂപ കോർപസ് തുകയും ലഭിക്കാൻ പ്രതിമാസം അടക്കേണ്ടത് വെറും 42 രൂപയാണ്. വർഷത്തേക്ക് 504 രൂപ വെച്ച് 42 വർഷത്തേക്ക് മൊത്തം അടക്കേണ്ട തുക 21,168 രൂപ. ഇതേ വ്യക്തിക്ക് പ്രതിമാസം മിനിമം 5,000 രൂപ പെൻഷനും 8.5 ലക്ഷം രൂപ കോർപസ് തുകയും ലഭിക്കാനാണെങ്കിൽ പ്രതിമാസം 210 രൂപയും മൊത്തം കാലത്തേക്ക് 105,840 രൂപയുമാണ് അടക്കേണ്ടി വരും.
40 വയസ്സിൽ അംഗമാവുന്ന ഒരാൾ ഇപ്രകാരം ആയിരം രൂപ പെൻഷനും 1.7 ലക്ഷം രൂപ കോർപ്പസ് തുക ലഭിക്കാനുമായി പ്രതിമാസം 291 രൂപയും 20 വർഷത്തേക്ക് മൊത്തം അടവാക്കേണ്ടത് 69,840 രൂപയും 5000 രൂപ പെൻഷനും 8.5 ലക്ഷം കോർപസ് തുക ലഭിക്കാനുമായി പ്രതിമാസം 1,164 രൂപയും 20 വർഷത്തേക്ക് മൊത്തം 279,630 രൂപയുമായിരിക്കും.
എല്ലാവർക്കും കഴിയാവുന്ന ലഘു സമ്പാദ്യങ്ങൾ ചേർത്തുവെച്ച് അൽപമെങ്കിലും ആശ്വാസം പകരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.