മ​വാ​സിം ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ പു​തി​യ സം​രം​ഭ​മാ​യ ‘ഫ​ലാ​ഫി​ൽ അ​ൽ ഖോ​ർ’ ഉ​ദ്ഘാ​ട​നം റി​യാ​സ് ത​ങ്ങ​ൾ പാ​ങ്ങ് നി​ർ​വ​ഹി​ക്കു​ന്നു

മ​വാ​സിം ഗ്രൂ​പ്പി​ന്റെ ‘ഫ​ലാ​ഫി​ൽ അ​ൽ​ഖോ​ർ’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

ദോ​ഹ: മ​വാ​സിം ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ പു​തി​യ സം​രം​ഭ​മാ​യി ‘ഫ​ലാ​ഫി​ൽ അ​ൽ ഖോ​ർ’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ൽ വ​ക്റ​യി​ൽ ന​ട​ന്നു​വ​ന്ന പ്ര​സി​ദ്ധ​മാ​യ ഫ​ലാ​ഫി​ൽ രു​ചി​ഭേ​ദ​ങ്ങ​ളാ​ണ് മ​വാ​സിം ബി​സി​ന​സ് ഗ്രൂ​പ്പി​നു​കീ​ഴി​ൽ അ​ൽ ഖോ​റി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. റി​യാ​സ് ത​ങ്ങ​ൾ പാ​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​സ്താ​ദ് സ​ലിം ഹു​ദ​വി ചി​യ്യ​ന്നു​ർ, ഗ​ഫൂ​ർ ഹു​ദ​വി കൊ​മ്പ​ങ്ക​ല്ല്‌, ജാ​ബി​ർ ഹു​ദ​വി അ​ക​ലാ​ട്, ലാ​ൻ​ഡ്‌​റോ​യ​ൽ പ്രോ​പ്പ​ർ​ട്ടീ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സു​ഹൈ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​വാ​സിം ട്രാ​ൻ​സ്ലേ​ഷ​ൻ മാ​നേ​ജ​ർ ഹ​മീ​ദ് ഹു​ദ​വി, സൂ​പ്പി നാ​ദാ​പു​രം ,സു​ബൈ​ർ ഹു​ദ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഖ​ത്ത​റി​ലെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​കും വി​ധം ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ന്നും വി​വി​ധ രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നും ശ്ര​മി​ക്കു​മെ​ന്ന് ഗ്രൂ​പ് എം.​ഡി ഡോ. ​ഷ​ഫീ​ഖ് കോ​ട​ങ്ങാ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Falafel Al Khor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.