ദോഹ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ അംബാസഡർ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി ഇന്ത്യൻ സമൂഹം എന്നിവരുടെ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15ന് വിപുലമായായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചടങ്ങുകൾക്ക് ഇന്ത്യൻ കൾചറൽ സെന്റർ വേദിയാകും. രാവിലെ 6.30നാണ് പതാക ഉയർത്തൽ. തുടർന്ന് അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം നൽകും. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂടൂബ് ചാനലുകളിലൂടെ തത്സമയ സംപ്രേക്ഷണവുമുണ്ടാവും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ എംബസി സാമൂഹിക മാധ്യമ പേജുകളിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.