ഇഖ്ബാൽ വയനാട്​

ഇങ്ങനെ പാട്ടും മൂളി നടന്ന പെരുന്നാൾകാലം. മാസം കണ്ടോ എന്ന് കണ്ടവരോടൊക്കെ വിളിച്ചുചോദിക്കുന്ന ഒരു കാലം. അങ്ങ് ഡൽഹിയിൽ നിന്നും റേഡിയോ വാർത്തകൾ കേട്ടും കോഴിക്കോട് കല്ലായീലും കാപ്പാടും ബേപ്പൂരുമൊക്കെ മാസം കണ്ടു എന്ന് കേട്ട്​ ഓരോ വർഷവും പെരുന്നാൾ ആഘോഷിക്കുമ്പോൾ അമ്പിളി മാമൻ കോഴിക്കോട്ടുകാരെ മാത്രം കുത്തകയാണോ എന്ന് തോന്നിയിട്ടുണ്ട്. ഓരോ ജില്ലയിലും ഓരോ മാമൻ ഉദിച്ചിരുന്നെങ്കിൽ എന്ന് ആശിച്ച കാലം.മാസം കാണുന്ന നിമിഷം തക്ബീർ ധ്വനികൾ പള്ളി മിനാരങ്ങളിൽ നിന്നൊഴുകു​േമ്പാൾ ഇനി നോമ്പ് നോൽക്കേണ്ടതില്ലല്ലോ എന്ന് മനസ്സും ശരീരവും മെല്ലെ പറയും.

നോമ്പ് 29നു രാത്രി മാസം കാണരുതേ എന്ന് ടൈലർമാരും ഒപ്പം തയ്ച്ചു കിട്ടാത്ത കുപ്പായത്തിനായി കാത്തുനിൽക്കുന്ന കുട്ടികളും പ്രാർഥിച്ചിരുന്ന കാലം. വർഷത്തിൽ അണിയാൻ കിട്ടുന്ന പുത്തനുടുപ്പിന് ഉഹ്ദ് മലയോളം വലുപ്പവും സ്വർണം കിട്ടിയ അനുഭൂതിയും കുളികഴിഞ്ഞ വാസനസോപ്പിന് ഊദിനെക്കാൾ പരിമളം, ഫിർദൗസി​െൻറ അത്തർ കുപ്പിക്ക് കസ്തൂരിയുടെ സുഗന്ധവും നിറഞ്ഞൊരു പെരുന്നാൾ. ​െപാലീസി​െൻറയും പട്ടാളത്ത​ിെൻറയും മോഡൽ യൂനിഫോമിൽ ഇറങ്ങുന്ന റെഡിമെയ്ഡ് കുപ്പായങ്ങൾ അത്ഭുതമായിരുന്നു. 'അന്നെ കാണാൻ ഇന്നെ പോലെണ്ട്' എന്നത്​ ഒരേ മോഡൽ കുപ്പായം ധരിച്ചുകണ്ടുമുട്ടുന്ന കുട്ടിപ്രായത്തിലെ മാസ് ഡയലോഗ് ആയിരുന്നു. ചിലർക്ക്, തുണി തികയാത്തതിനാൽ ​െടയ്​ലർമാർ ഒപ്പിക്കുന്ന ചില്ലറ വേലത്തരങ്ങൾ നിറഞ്ഞ ഫേഷനിൽ രണ്ട് പോക്കറ്റി​െൻറ രണ്ട് കളറും കോളറിന് വേറൊരു കളറും ഒരു വെറൈറ്റി സ്​െറ്റെയിലുമൊക്കെയായി പരസ്പരം അന്തം വിട്ടു നോക്കി ആസ്വദിച്ച പെരുന്നാൾ.

ഒരു മാസം മുഴുവൻ നോമ്പ് എടുത്തതിനാൽ പെരുന്നാൾ ദിവസം മുഴുവൻ വിഭവങ്ങൾ തട്ടി വെട്ടി വിഴുങ്ങാനുള്ള ദിനമാണെന്നായിരുന്നു വിശ്വാസം. 22 കാരറ്റ് തിളക്കമുള്ള കസ്തൂരി മണമടിക്കുന്ന നെയ്ച്ചോറും ഊദി​െൻറ മണമുള്ള പോത്തിറച്ചിയും പിന്നെയും പിന്നെയും വയറിനെ ക്ഷണിപ്പിച്ചുകൊണ്ടിരിക്കും.

രണ്ടാം തലമുറയിൽ കണ്ട പെരുന്നാൾ ഒരു വടക്കുനോക്കി യന്ത്രംപോലെയുള്ള പെരുന്നാൾ ആയിരുന്നു. എല്ലാവരും തല താഴ്ത്തി ഇരുന്നുകൊണ്ട് മൊബൈലിലൂടെ ആഘോഷിക്കുന്ന ഒരു പെരുന്നാൾ. അതിന് എന്ത് ഗന്ധം, എന്ത് വസ്ത്രം, എന്ത് ഭക്ഷണം..? ആരൊക്കെയോ പോസ്​റ്റ്​ ചെയ്യുന്ന ഭക്ഷണ ചിത്രവും കുറെ സെൽഫിയും ഇട്ടിട്ട് അടിപൊളി എന്നൊരു കമൻറിടുന്ന പെരുന്നാൾ.

മൂന്നാം തലമുറയിൽ എത്തിച്ച ഏറ്റവും പുതിയ പെരുന്നാളാണ് കോവിഡ്കാല പെരുന്നാൾ. ആ പാട്ട്​ ഇന്നാണ് ഇറങ്ങുന്നതെങ്കിൽ അവസാന വരിയിൽ 'കോവിഡുടുപ്പുമിട്ട്​ റോഡിൽ അലയലല്ല...' എന്ന് പാടേണ്ടി വരും.ഇന്ന് മൂക്കിന് തുമ്പത്ത് വല്ല ഗന്ധവും അടിക്കുമോ... കോവിഡ് ലോകത്തെ മുഴുവൻ ഒരു വഴിക്കാക്കി അരിക്കാക്കിയ കാലം.

മൂക്കിന് മുകളിൽ ധരിച്ച മാസ്കും കൈകൾ മൂടിയ കൈയുറയും ഗന്ധവും തൊട്ടറിവും നമ്മെ ഇന്ന് അകറ്റി മാറ്റിയിരിക്കുന്നു. ആലിംഗനവും ഹസ്തദാനവും അന്യമായ പെരുന്നാൾ. നോമ്പ് അവസാനിച്ചതിനുള്ള സന്തോഷമല്ല പെരുന്നാൾ, ഒരു മാസക്കാലത്തെ ആത്മ സമർപ്പണത്തിൽ നേടിയെടുത്ത ചൈതന്യത്തി​െൻറ സന്തോഷമാവണം ആഘോഷം. നോമ്പുകാര​െൻറ വായയുടെ മണം കസ്തൂരിയെക്കാൾ സുഗന്ധമായിരിക്കും എന്ന വചനം ഇതിൽ ചേർത്ത് വായിക്കുമ്പോൾ ഒരു നോമ്പുകാരന്​ അത്​ അടിമുടി സുഗന്ധപൂരിതമായി മാറിയെന്നു വിശ്വസിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.