ദോഹ: ഖത്തറിലെ ചലച്ചിത്ര പ്രേമികൾക്ക് ഇനിയുള്ള ഒരാഴ്ച സിനിമകളുടെ പൂക്കാലം. ലോകസിനിമകളിലേക്ക് രാജ്യത്തെ ആസ്വാദകരെ കൈപിടിച്ചാനയിക്കുന്ന ഒമ്പതാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാവും. കോവിഡിെൻറ ദുരിതനാളുകളിൽനിന്നും രാജ്യവും ലോകവും ആശ്വാസത്തിെൻറ പുതിയ കാലത്തേക്ക് വാതിൽതുറക്കുന്നതിെൻറ വസന്തമായാണ് ചലച്ചിത്രമേളയുടെ വരവ്. ഞായറാഴ്ച തുടങ്ങി 13 വരെ നീളുന്ന സിനിമ മേളയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രങ്ങൾ പ്രദർശനത്തിെനത്തുന്നുണ്ട്. പ്രമുഖ സംവിധായകർ ഉൾപ്പെടെ അതിഥികൾ കൂടിയാവുന്നതോടെ ഇനിയുള്ള ഒരാഴ്ച സിനിമയുടെ പൂക്കാലം.
കാണികൾക്ക് നേരിട്ടും ഓൺലൈൻ വഴിയും പ്രവേശനത്തിന് അവസരമൊരുക്കിയാണ് ഇക്കുറി ഫെസ്റ്റ് നടത്തുന്നത്. 44 രാജ്യങ്ങളിൽനിന്നുള്ള 85 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 31 ഫീച്ചർ ഫിലിമുകൾ, 54 ഷോർട്ട് ഫിലിമുകൾ എന്നിവയാണ് വിവിധ വേദികളിൽ പ്രദർശിപ്പിക്കുന്നത്. അവയിൽതന്നെ 22ഉം അറബ് ചലച്ചിത്ര സംവിധായകരുടേതാണ്. 32 സിനിമകൾ വനിതകൾ സംവിധാനം ചെയ്തതും. 13 സിനിമകൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പിന്തുണയോടെ നിർമിച്ചതാണ്. മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ ഇക്കുറി 10 സിനിമകൾ പ്രദർശിപ്പിക്കും. സിനിമ പ്രദർശനം, ചർച്ചകൾ, മൾട്ടിമീഡിയ ആർട് എക്സിബിഷൻ, ഡ്രൈവ് ഇൻ സിനിമ, ഗീക്ഡോം തുടങ്ങിയ ഉൾക്കൊള്ളിച്ചാണ് ഒമ്പതാമത് എഡിഷനും സംഘടിപ്പിക്കുന്നത്. കതാറ, സികാത് വാദി മിഷൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവിടങ്ങളിലായി കാണികൾക്ക് പ്രദർശനത്തിൽ പങ്കാളികളാവാം.
ടിക്കറ്റുകൾ www.dohafilminstitute.com/festival വെബ്സൈറ്റ് വഴി സ്വന്തമാക്കാം. 'പ്രസ് േപ്ല' എന്ന ശീർഷകത്തിലാണ് ഇത്തവണ പ്രദർശനം സംഘടിപ്പിക്കുന്നത്. 52 രാജ്യങ്ങളിൽനിന്നുള്ള 490 യൂത്ത് ജൂറി അംഗങ്ങളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരിട്ടും, ഓൺലൈനിലുമായി സിനിമകൾ കാണുന്ന ഇവരുടെ കൂടി വോട്ടിങ്ങിെൻറ അടിസ്ഥാനത്തിലാവും മികച്ച ചിത്രങ്ങൾ തെരഞ്ഞെടുക്കുക.
'എ ഹീറോ' ഉദ്ഘാടന ചിത്രം
അജ്യാൽ ഫിലിം ഫെസ്റ്റിലെ ഉദ്ഘാടന ചിത്രം ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എ ഹീറോ'. ഞായറാഴ്ച രാത്രി എട്ടിന് കതാറയിലാണ് ഉദ്ഘാടന പ്രദർശനം. 16ാം നമ്പർ ഡ്രാമാ തിയറ്ററിലാണ് ഒമ്പതാം സീസണിലെ ആദ്യ സിനിമ പ്രദർശിപ്പിക്കുന്നത്. അടുത്തവർഷത്തെ അക്കാദമി അവാർഡിൽ ബെസ്റ്റ് ഇൻറർനാഷനൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ എൻട്രി നേടിയാണ് 'എ ഹീറോ'യുടെ ദോഹയിലേക്കുള്ള വരവ്. കാൻ ഫെസ്റ്റ് ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയിരുന്നു. കടംവാങ്ങിയ തുക പൂർണമായും തിരിച്ചടക്കാൻ കഴിയതാത്ത റഹിം എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. രണ്ടു ദിവസത്തെ ലീവിനിടയിൽ കടം നൽകിയ ആളെ പരാതി പിൻവലിക്കാൻ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾകൂടിയാണ് സിനിമയുടെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.