ദോഹ: പേൾ ഖത്തറിൽ പുതിയ അഞ്ച് ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു. പേൾ ഖത്തർ–ജിവാൻ ഐലൻഡ് ഡെവലപ്പർമാരായ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനിയാണ് ബസ് സ്റ്റോപ്പുകൾ നിർമിച്ചിരിക്കുന്നത്.
പേൾ ഖത്തർ മുതൽ ലെഗ്തീഫിയ മെട്രാ സ്റ്റേഷൻ വരെയുള്ള റൂട്ടിലാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ലെഗതീഫിയ മെേട്രാ സ്റ്റേഷനിൽനിന്നും പേൾ ഖത്തറിലേക്കുള്ള ദോഹ മെട്രോലിങ്ക് സർവിസായ എം110ലെ യാത്രക്കാർക്ക് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഏറെ സഹായകമാകും.
പോർട്ടോ അറേബ്യ ടവർ 6, 7, 30 എന്നിവിടങ്ങളിലും മെദീന സെൻട്രൽ, ഖനാത് ക്വാർട്ടിയർ എന്നിവിടങ്ങളിലുമാണ് ബസ് സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് ഖത്തറിലെ ബസ് റൂട്ടുകൾ സംബന്ധിച്ച് വിവരം നൽകുന്നതിനുള്ള ഹെൽപ് ഡെസ്കുകളും മൊബൈൽ ഫോൺ ചാർജിങ് സേവനങ്ങളും ബസ് സ്റ്റോപ്പുകളുടെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.