ദോഹ : കോഴിക്കോട് ജില്ലയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് - ഖത്തർ) അംഗത്വ കാമ്പയിന് തുടക്കമായി. ഐ.സി.സി മുംബൈ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്നേഹവും സഹകരണവും വളർത്താനും ക്ഷേമപ്രവർത്തനത്തിനും ഇത്തരം കൂട്ടായ്മകൾക്ക് ഏറെ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. അഞ്ചു വർഷം മുമ്പ് രൂപവത്കരിച്ച സംഘടന ഖത്തറിലെ പ്രവാസി കൂട്ടായ്മകളിൽ ശ്രദ്ധേയമായ ഒന്നായി മാറിയതായും വരുംവർഷങ്ങളിൽ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അംഗമാകാനുള്ള ബാർകോഡിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഗൂഗ്ൾ ഫോമിന്റെ പ്രകാശനം ഫോക് ഉപദേശക സമിതി ചെയർമാനും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റുമായ ഇ.പി. അബ്ദുറഹ്മാനും നിർവഹിച്ചു. ഡോ. അബ്ദുസ്സമദ് (കെ.എം.സി.സി), ഷംസീർ അരിക്കുളം (സംസ്കൃതി), അൻവർ സാദത്ത് (ഇൻകാസ്) സാദിഖ് ചെന്നാടൻ (പ്രവാസി വെൽഫെയർ) നൗഫൽ അബ്ദുറഹ്മാൻ, അഡ്വ. രാജശ്രീ റഷീദ്, അൻവർ ബാബു, രഞ്ജിത് ചാലിൽ, എം.വി. മുസ്തഫ, മുസ്തഫ എലത്തൂർ, വിപിൻ മേപ്പയ്യൂർ, അഡ്വ. റിയാസ് എന്നിവർ സംസാരിച്ചു. ഫോക് ഖത്തറിനെ സിറാജ് സുറു പരിചയപ്പെടുത്തി.
മുഹമ്മദലി സാഹിബ്, ശരത് സി. നായർ, സമീർ നച്ചിങ്ങത്ത്, പി.കെ. സുനു, സി.കെ. ബിജു, ഷൗഖത്ത് ഷാലിമാർ, സക്കീർ ഹല, അഷ്റഫ് വടകര, സാജിദ് ബക്കർ, സ്മീര ഷാജു എന്നിവർ യോഗം നിയന്ത്രിച്ചു. ഫോക് ഖത്തർ ജനറൽ സെക്രട്ടറി വിപിൻ കെ. പുത്തൂർ സ്വാഗതവും ട്രഷറർ മൻസൂർ അലി നന്ദിയും പറഞ്ഞു. സെപ്റ്റംബർ 30 വരെ നീളുന്ന അംഗത്വ കാമ്പയിനിൽ കോഴിക്കോട് ജില്ലക്കാരായ മുഴുവൻ പ്രവാസികളും അംഗത്വം സ്വീകരിച്ച് സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.