മലയാളിയായ മുൻ അധ്യാപിക ഖത്തറിൽ മരിച്ച നിലയിൽ

ദോഹ: തൊടുപുഴ സ്വദേശിയായ മുൻ അധ്യാപികയെ ഖത്തറിലെ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർച്ചന രാകേഷ്(40) ആണ് മരിച്ചത്.

ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ മുൻ അധ്യാപികയായിരുന്നു. ഭർത്താവ് രാകേഷ് സി.ബി.ക്യു ബാങ്കിൽ ജീവനക്കാരനാണ്. മക്കൾ: കാർത്തിക്(11), ദേവു (6). ഇരുവരും ലയോള ഇൻറർനാഷണൽ സ്​കൂൾ വിദ്യാർഥികളാണ്​.

വുഖൈറിലെ ബർവ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കുന്നു.

Tags:    
News Summary - Former Malayalee teacher found dead in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.