ദോഹ: ഗസ്സ മുനമ്പിലെ വെടിനിർത്തലിന് ഇടയാക്കിയ ഖത്തറിെൻറ നയതന്ത്ര ഇടപെടലിന് വിവിധ കോണുകളിൽനിന്ന് വ്യാപക പ്രശംസ. വെടിനിർത്തൽ ധാരണയിൽ ഖത്തറിെൻറ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂനിയനും രംഗത്തുവന്നു. ഖത്തറിെൻറയും ഈജിപ്തിെൻറയും യു.എന്നിെൻറയും ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും യൂറോപ്യൻ യൂനിയൻ അറിയിച്ചു.
മിഡിലീസ്റ്റ് സമാധാന ശ്രമങ്ങൾക്കായുള്ള യു.എൻ പ്രത്യേക പ്രതിനിധി ടോർ വെനസ്ലാൻഡും വെടിനിർത്തലിൽ ഖത്തറിെൻറ പങ്കിനെ പ്രത്യേകം എടുത്തുപറഞ്ഞു. ഗസ്സക്കും ഇസ്രായേലിനും ഇടയിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നതായും അതോടൊപ്പം ഇക്കാര്യത്തിൽ ഖത്തറിെൻറയും മറ്റുള്ളവരുടെയും നയതന്ത്ര ഇടപെടലുകളെ പ്രത്യേകം അഭിനന്ദിക്കുന്നതായും വെനസ്ലാൻഡ് പറഞ്ഞു. ഖത്തർ വലിയ പങ്കാണ് ഇക്കാര്യത്തിൽ വഹിച്ചതെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗു െട്ടറസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വെടിനിർത്തൽ ഇരുവിഭാഗവും പൂർണമായും പാലിക്കണമെന്നും ഗസ്സയിലും ഇസ്രായേലിലും സാഹചര്യങ്ങൾ ശാന്തമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ തിരിച്ചുവരവിനും സുസ്ഥിരമായ പുനർനിർമാണത്തിനും സമഗ്രമായ പാക്കേജ് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങൾക്ക് താൽക്കാലിക വിരാമമായെങ്കിലും ഫലസ്തീനിലെയും ഇസ്രായേലിലെയും നേതാക്കൾ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ചർച്ച ചെയ്യേണ്ട സമയമാണിതെന്ന് വ്യക്തമാക്കിയ യു.എൻ സെക്രട്ടറി ജനറൽ, ഭാവി ഫലസ്തീൻ രാഷ്ട്രത്തിെൻറ അവിഭാജ്യ ഘടകമാണ് ഗസ്സയെന്നും ചൂണ്ടിക്കാട്ടി.
ഫലസ്തീൻ, ഇസ്രായേൽ നേതാക്കളുമായി ചേർന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും മിഡിലീസ്റ്റിലെ നാലു രാഷ് ട്രങ്ങളുമായും അടുത്ത് ചേർന്ന് പ്രവർത്തിക്കാനും മേഖലയിലെ അനധികൃത അധിനിവേശം അവസാനിപ്പിക്കുന്നതിനും 1967ലെ അതിർത്തി കണക്കാക്കി ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കുന്നതിനും ഐക്യരാഷ് ട്രസഭ പ്രതിജ്ഞാബദ്ധമാണെന്നും ഗു െട്ടറസ് വിശദീകരിച്ചു.
ഇസ്രായേൽ ആക്രമണം തുടങ്ങിയ സമയത്തുതന്നെ വിവിധ ലോകരാഷ്ട്രനേതാക്കൾ ഖത്തറുമായി ബന്ധപ്പെട്ടിരുന്നു. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിവിധ രാഷ്ട്രനേതാക്കൾ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്കു മാസ്, ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുദി, ജോർദാൻ അധികൃതർ എന്നിവർ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഖത്തർ ശൂറാകൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻസെയ്ദ് ആൽമഹ്മൂദുമായി തുർക്കി അസംബ്ലി സ്പീക്കർ മുസ്തഫ സെൻതോപ് ഫോണിൽ സംസാരിച്ചിരുന്നു. ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ ഫലസ്തീന് നൽകണമെന്നതാണ് ഖത്തറിെൻറ എക്കാലത്തെയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.