ദോഹ: കൂടുതൽ വാക്സിൻ കൂടി രാജ്യത്ത് എത്തുന്ന മുറക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് ഖത്തറിലെ എല്ലാവർക്കുമായി വികസിപ്പിക്കുമെന്ന് അധികൃതർ. നിലവിൽ ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിനാണ് നൽകുന്നത്. മൊഡേണ വാക്സിൻ കൂടി ഉടൻ എത്തും. കൂടുതൽ വാക്സിൻ എത്തുന്നതോടെ എല്ലാവർക്കും കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ആൽ ഥാനി പറഞ്ഞു. വാക് സിൻ ലഭ്യത കൂട്ടാനുള്ള നടപടികളിലാണ് മന്ത്രാലയം. അതിനാൽ, എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം മന്ത്രാലയത്തിെൻറ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഡോ. ആൽ ഥാനി കഴിഞ്ഞ ദിവസം കോവിഡ് വാക്സിെൻറ രണ്ടാം ഡോസും സ്വീകരിച്ചിരുന്നു. ആദ്യ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം രണ്ടാം വാക്സിൻ സ്വീകരിച്ചത്.
ആദ്യ ഡോസ് സ്വീകരിച്ചവരോട് കൃത്യസമയത്തുതന്നെ രണ്ടാം ഡോസും സ്വീകരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 23നാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ആരംഭിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുന്നത്. കുത്തിവെപ്പിെൻറ ആദ്യഘട്ടം ജനുവരി 31ന് അവസാനിക്കും. ഖത്തർ യൂനിവേഴ്സിറ്റി അൽവാബ് ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ, അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് ഹെൽത്ത് സെൻററുകളിലാണ് കോവിഡ് കുത്തിവെപ്പ് സൗകര്യമുള്ളത്. മുൻഗണന പട്ടികയിൽ ഉള്ളവർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം നേരിട്ട് ആശുപത്രികളിൽ എത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്.
വാക്സിൻ സ്വീകരിക്കാനായി അറിയിപ്പ് ലഭിക്കാത്തവർ 40277077 എന്ന ഹോട്ട്ലൈൻ നമ്പറിൽ അപ്പോയിൻറ്മെൻറിനായി ബന്ധപ്പെടണം. നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്ത മറ്റുള്ളവർക്ക് ഇപ്പോൾ വാക്സിൻ നൽകുന്നില്ല. അത്തരക്കാർ തങ്ങളുെട അവസരം വരുന്നതുവരെ കാത്തിരിക്കണം. ആദ്യ ഷോട്ട് ആദ്യ (ഇൻജക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെത്തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇത് സുപ്രധാനമായ കാര്യമാണ്. ഇതിൽ വീഴ്ച വന്നാൽ വാക്സിെൻറ ഫലപ്രാപ്തിയെ ബാധിക്കാൻ സാധ്യതയുണ്ട്.
ചില വിഭാഗങ്ങളെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കി എന്ന രൂപത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വാക്സിനുമായി ബന്ധെപ്പട്ട സംശയങ്ങൾക്ക് കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16000ത്തിൽ വിളിക്കണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.