‘ഗ​ൾ​ഫ് മാ​ധ്യ​മം-​ഖ​ത്ത​ർ റ​ൺ’ സീ​സ​ൺ അ​ഞ്ച് ലോ​ഗോ പ്ര​കാ​ശ​നം ന​സീം ഹെ​ൽ​ത്ത്​ കെ​യ​ർ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ്​ റി​ലേ​ഷ​ൻ മാ​നേ​ജ​ർ സ​ന്ദീ​പ്​ നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു

ഗെ​റ്റ്... സെ​റ്റ്... ഗോാാാ...​ ഖ​ത്ത​ർ റ​ൺ സീ​സ​ൺ 5

ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ട്ട​ക്കാ​രു​ടെ വാ​ർ​ഷി​ക പോ​രാ​ട്ട​മാ​യി മാ​റി​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഖ​ത്ത​ർ റ​ൺ അ​ഞ്ചാം പ​തി​പ്പി​നാ​യി ട്രാ​ക്കു​ണ​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു സീ​സ​ണു​ക​ളി​ലാ​യി വി​വി​ധ ദേ​ശ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഏ​റ്റെ​ടു​ത്ത ‘ഖ​ത്ത​ർ റ​ൺ’ ​അ​ഞ്ചാം പ​തി​പ്പി​ന്​ ഫെ​ബ്രു​വ​രി 23ന്​ ​വി​സി​ൽ മു​ഴ​ങ്ങും.

ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘ഖ​ത്ത​ർ റ​ണ്ണി​ന്​’ ആ​സ്​​പ​യ​ർ പാ​ർ​ക്കി​ലെ റേ​സി​ങ്​ ട്രാ​ക്കാ​ണ്​ വേ​ദി​​യാ​വു​ന്ന​ത്. ന​സീം ഹെ​ൽ​ത്ത്​ കെ​യ​റാ​ണ്​ മ​ത്സ​ര​ത്തി​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ഖ​ത്ത​റി​ലെ പ്ര​മു​ഖ റേ​ഡി​യോ ​ശൃം​ഖ​ല​യാ​യ ഒ​ലീ​വ്​ സു​നോ റേ​ഡി​യോ പ​ങ്കാ​ളി​ക​ളാ​കും. ഖ​ത്ത​ർ റ​ൺ അ​ഞ്ചാം സീ​സ​ണി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ​ഒ​ലീ​വ്​ റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ന​സീം ഹെ​ൽ​ത്ത് കെ​യ​ർ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ്​ റി​ലേ​ഷ​ൻ മാ​നേ​ജ​ർ സ​ന്ദീ​പ്​ നാ​യ​ർ, അ​സി. മാ​നേ​ജ​ർ ഇ​ഖ്​​ബാ​ൽ അ​ബ്​​ദു​ല്ല, ഗ​ൾ​ഫ്​ മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ സാ​ജി​ദ്​ ശം​സു​ദ്ദീ​ൻ, റേ​ഡി​യോ സു​നോ പ്രോ​ഗ്രാം മേ​ധാ​വി ആ​ർ.​ജെ അ​പ്പു​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു. ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്റ് മാ​നേ​ജ​ർ ജാ​ബി​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ, റേ​ഡി​യോ സു​നോ സെ​യി​ൽ​സ്​ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ ഹെ​ഡ്​ ബ​ഷ​യി​ർ, ആ​ർ.​ജെ സ​ന്ദീ​പ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

പ​ല​ദേ​ശ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം

സ്വ​ദേ​ശി​ക​ളും ഇ​ന്ത്യ​ക്കാ​രും മു​ത​ൽ ആ​ഫ്രി​ക്ക, യൂ​റോ​പ്പ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഖ​ത്ത​ർ റ​ൺ. ക​ഴി​ഞ്ഞ പ​തി​പ്പു​ക​ളി​ൽ 40 മു​ത​ൽ 60ഓ​ളം രാ​ജ്യ​ക്കാ​രാ​യ ആ​യി​ര​ത്തി​ലേ​റെ അ​ത്​​ല​റ്റു​ക​ളാ​ണ്​ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​രി​ച്ച​ത്. പ്ര​ഫ​ഷ​ണ​ൽ അ​ത്​​ല​റ്റു​ക​ൾ മു​ത​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​വ​രെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

എ​ല്ലാ​വ​ർ​ക്കും ഓ​ടാം

വി​വി​ധ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ല പ്രാ​യ​ക്കാ​ർ​ക്കാ​യി ‘ഖ​ത്ത​ർ റ​ൺ’ മ​ത്സ​ര​ങ്ങ​ളു​ണ്ട്. 10 കി​ലോ​മീ​റ്റ​ർ, 5 കി.​മീ​റ്റ​ർ, 3 കി.​മീ​റ്റ​ർ, കു​ട്ടി​ക​ൾ​ക്കു​ള്ള 800 മീ​റ്റ​ർ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഒ​രേ വേ​ദി​യി​ൽ ന​ട​ക്കും. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​പ​ൺ-​മാ​സ്​​റ്റേ​ഴ്​​സ്​ മ​ത്സ​ര​ങ്ങ​ളു​മു​ണ്ട്. ഫെ​ബ്രു​വ​രി 23ന് ​രാ​വി​ലെ ഏ​ഴ്​ മു​ത​ലാ​ണ്​ ആ​സ്​​പ​യ​ർ പാ​ർ​ക്കി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ഓ​ടാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യാം

നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഖ​ത്ത​ർ റ​ണ്ണി​ൽ ഓ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. 17 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ 150 റി​യാ​ലാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ഏ​ഴു​​മു​ത​ൽ 16 വ​രെ പ്രാ​യ​ക്കാ​രു​ടെ ജൂ​നി​യ​ർ കാ​റ്റ​ഗ​റി​ക്ക്​ 100 റി​യാ​ലും മൂ​ന്ന്​ മു​ത​ൽ ആ​റു വ​യ​സ്സു​വ​രെ കു​ട്ടി​ക​ളു​ടെ മി​നി കി​ഡ്​​സി​ന്​ 100 റി​യാ​ലു​മാ​ണ്​ ഫീ​സ്. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഇ​ല​ക്​​ട്രോ​ണി​ക്​ ബി​ബ്, ജ​ഴ്​​സി എ​ന്നി​വ​യും മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ മ​നോ​ഹ​ര​മാ​യ മെ​ഡ​ലും ഇ ​സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. വി​ജ​യി​ക​ളെ കാ​ത്ത്​ വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. ‘ഖ​ത്ത​ർ റ​ണ്ണി​ൽ’ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ‘ക്യൂ ​ടി​ക്ക​റ്റ്​​സ്​’ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. For registration: http://www.madhyamam.com/qatarrun



 


Tags:    
News Summary - Get... Set... Goa...​ Qatar Run Season 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT