ദോഹ: എല്ലാ ഇന്ത്യക്കാർക്കും ഇനി ഖത്തറിൽ എത്തിയാൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറിെൻറ കോവിഡ് ഗ്രീൻലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള ചില വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ അനുവദിച്ചിരുന്ന ഇളവ് ഫെബ്രുവരി 14 മുതൽ ഇല്ലാതായി. രാജ്യത്ത് കോവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിലാണിത്. ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പടാത്ത രാജ്യങ്ങളിലുള്ള എല്ലാവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണെന്നും ചില വിഭാഗങ്ങൾക്കുണ്ടായിരുന്ന ഇളവുകൾ ഇനി മുതൽ ലഭ്യമല്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കുഞ്ഞുങ്ങളുള്ള മാതാക്കൾ, പ്രായമായവർ, കുട്ടികൾ, ദീർഘകാല രോഗമുള്ളവർ തുടങ്ങിയവർക്ക് ഹോം ക്വാറൻറീൻ മതിയായിരുന്നു. ഈ ഇളവാണ് ഇല്ലാതായത്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുെട പട്ടികയാണ് ഗ്രീൻലിസ്റ്റ്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യക്കാർക്ക് മാത്രമേ നിലവിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലാത്തതുള്ളൂ. ഇവർ ഹോം ക്വാറൻറീനിലാണ് കഴിേയണ്ടത്.
ഗ്രീൻ ലിസ്റ്റിൽ ഉൾെപ്പട്ട, അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്ഥകൾ ഇങ്ങനെയാണ്: ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കോവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.
ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കോവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവ് ആണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.
ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള ഖത്തറിെൻറ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യക്കാരുടെ ക്വാറൻറീൻ വ്യവസ്ഥകൾ ഇങ്ങനെയാണ്: ഇവർ ഖത്തർ എയർവേസിലാണ് വരുന്നതെങ്കിൽ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. മറ്റു വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവർക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക് ചെയ്ത ക്വാറൻറീൻ ഹോട്ടലിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കോവിഡ് പരിശോധന നടത്തും. നെഗറ്റിവ് ആണെങ്കിൽ പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറൻറീൻ. വിസയുള്ളവർ 'എക്സപ്ഷനൽ എൻട്രി പെർമിറ്റ്'കൈപ്പറ്റിയതിന് ശേഷം മാത്രമേ ഖത്തറിലേക്ക് വരാൻ കഴിയൂ.
ഖത്തറിൽ രോഗികളുടെ വർധനവ് തുടരുകയാണ്. ഇത് കോവിഡിെൻറ രണ്ടാംവരിെൻറ ആദ്യസൂചനകളാണ്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്.
കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ പുതിയ രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി വർധനവുണ്ടാകുന്നു. ദിനേനയുള്ള വർധനവിെൻറ തോത് ഉയർന്നുതന്നെ നിൽക്കുന്നു. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ കൂടിവരുകയാണ്. രാജ്യത്തെയും ലോകത്തെയും വിവിധ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയാണ് യാത്രസംബന്ധമായ കാര്യങ്ങളിൽ ഖത്തർ മാറ്റങ്ങൾ പ്രഖ്യാപിക്കുന്നത്. സാഹചര്യങ്ങൾ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ യാത്രസംബന്ധമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.