ദോഹ: എടവനക്കാട് തീരപ്രദേശങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന ആവശ്യമുയർത്തി ജനകീയ സമരസമിതി നടത്തിയ മനുഷ്യച്ചങ്ങലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടവനക്കാട് മഹല്ല് അസോസിയേഷൻ ഖത്തറിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഇ.എം.എ പ്രസിഡന്റ് അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ജനകീയ സമരസമിതി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രവാസലോകത്തിന്റെ പിന്തുണയുണ്ടാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി ആഷിക്, എക്സിക്യൂട്ടിവ് അംഗങ്ങളായ അഫ്സൽ ഇസ്സുദ്ദീൻ, അജ്മൽ അക്ബർ, അസീസ്, ഫഹദ്, നിറാസ്, സലീം, ഷഫീക്ക് ജെസിൽ, ഇസ്സുദ്ദീൻ, സൂറൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.