വാം​കോ ചു​ഴ​ലി​ക്കാ​റ്റ് ദു​രി​തം വി​ത​ച്ച ഫി​ലി​പ്പീ​ൻ​സി​ലേ​ക്ക് അ​മീ​രി വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഖ​ത്ത​ർ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ച്ച​പ്പോ​ൾ

ചു​ഴ​ലി​ക്കാ​റ്റ്: ഫി​ലി​പ്പീ​ൻ​സി​ന്​ ഖ​ത്ത​റിെൻറ അ​ടി​യ​ന്ത​ര സ​ഹാ​യം

ദോ​ഹ: വാം​കോ ചു​ഴ​ലി​ക്കാ​റ്റ് ദു​രി​തം വി​ത​ച്ച ഫി​ലി​പ്പീ​ൻ​സി​ലേ​ക്ക് ഖ​ത്ത​ർ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ഫ​ണ്ടു​മാ​യി (ക്യു.​എ​ഫ്.​എ​ഫ്.​ഡി) സ​ഹ​ക​രി​ച്ച് അ​മീ​രി വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.

ടെൻറ് പോ​ലെ​യു​ള്ള ക്യാ​മ്പി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ, ശു​ദ്ധ​ജ​ലം, സാ​നി​റ്റേ​ഷ​ൻ സം​വി​ധാ​നം, ഇ​ല​ക്ട്രി​ക് ജ​ന​റേ​റ്റ​റു​ക​ൾ, റെ​സ്​​ക്യൂ ബോ​ട്ടു​ക​ൾ എ​ന്നി​വ​ക്ക് പു​റ​മെ, 40 ട​ൺ ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ളും സ​ഹാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഫി​ലി​പ്പീ​ൻ​സി​ലെ ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ​മെ​ന്നും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​തെ​ന്നും ക്യു.​എ​ഫ്.​എ​ഫ്.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഖ​ലീ​ഫ ബി​ൻ ജാ​സിം അ​ൽ കു​വാ​രി പ​റ​ഞ്ഞു.

വാം​കോ ചു​ഴ​ലി​ക്കാ​റ്റ് കാ​ര​ണം ദു​രി​ത​ത്തി​ലാ​യ ഫി​ലി​പ്പീ​ൻ​സി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ എ​ന്നും മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും അ​ൽ കു​വാ​രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് ദു​രി​തം വി​ത​ച്ച ഫി​ലി​പ്പീ​ൻ​സി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ ചാ​രി​റ്റി​യും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റും പ്ര​ത്യേ​ക സ​ഹാ​യ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കും. ഫി​ലി​പ്പീ​ൻ​സി​ലെ റെ​ഡ്േ​ക്രാ​സ്​ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള​ട​ങ്ങി​യ ഫു​ഡ് ബാ​സ്​​ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് ദു​രി​ത​ബാ​ധി​ത​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലാ​യി​രി​ക്കും ഖ​ത്ത​ർ ചാ​രി​റ്റി ശ്ര​ദ്ധ​യൂ​ന്നു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.