1. ക്യു.​എ​ൻ.​സി.​സി അ​ൽ​മ​യാ​സ ഹാ​ളി​ൽ ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഭാ​ര​ത് ഉ​ത്സ​വി​ന്റെ സ​ദ​സ്സ്  2.ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്​​മീ​ർ വ​രെ, മും​ബൈ മു​ത​ൽ മ​ണി​പ്പൂ​ർ വ​രെ. സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്താ​ൽ സ​മ്പ​ന്ന​മാ​യ ഇ​ന്ത്യ​യു​ടെ നൃ​ത്ത, ക​ലാ വൈ​വി​ധ്യ​ങ്ങ​ളു​മാ​യി സ​മ്പ​ന്ന​മാ​യൊ​രു രാ​ത്രി തീ​ർ​ത്ത്​ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഭാ​ര​തോ​ത്സ​വം.

ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലെ അ​ൽ​മ​യാ​സ ഹാ​ളി​ൽ ഖ​ത്ത​രി ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​വും നി​റ​ഞ്ഞ വേ​ദി​യി​ൽ ആ​റ്​ മ​ണി​ക്കൂ​റോ​ളം ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യി​ലൂ​ടെ​യൊ​രു യാ​ത്ര സ​മ്മാ​നി​ക്കു​ന്ന​താ​യി​രു​ന്നു ആ​ഘോ​ഷ ദി​നം.

ഐ.​സി.​സി ഭാ​ര​ത് ഉ​ത്സ​വി​ലെ നൃ​ത്ത​പ​രി​പാ​ടി​

18 രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണം. വൈ​കീ​ട്ട് നാ​ലി​ന്​ തു​ട​ങ്ങി രാ​ത്രി 11 വ​രെ നീ​ണ്ടു​നി​ന്ന ക​ലാ സാം​സ്കാ​രി​ക വി​രു​ന്നി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ചാ​ര​ങ്ങ​ളി​ലു​ള്ള ജ​ന​കീ​യ​വും ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​തു​മാ​യ ക​ല​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​മ്യൂ​ണി​റ്റി കൂ​ട്ടാ​യ്​​മ​ക​ൾ, നൃ​ത്ത​ക​ല പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ളാ​ണ്​ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ആ​റു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 42 ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി. ഓ​രോ നൃ​ത്ത, സം​ഗീ​ത വി​സ്മ​യ​ങ്ങ​ളെ​യും നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​ത്ത​ന്നെ അ​ൽ മ​യാ​സ ഹാ​ളി​ലെ സ​ദ​സ്സ്​ വ​ര​വേ​റ്റു.


രാ​ത്രി ഏ​ഴി​ന്​ ആ​രം​ഭി​ച്ച ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ അ​ര​നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ന​യ​ത​ന്ത്ര സൗ​ഹൃ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ ക​ലാ, സാം​സ്കാ​രി​ക വേ​ദി​ക​ളും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ ക​ലാ വി​രു​ന്നു​ക​ളെ ഒ​രു വേ​ദി​യി​ലെ​ത്തി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ഐ.​സി.​സി മാ​നേ​ജ്​​മെ​ന്റ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ ഭാ​ര​ത്​ ഉ​ത്സ​വ്​ സു​വ​നീ​ർ അം​ബാ​സ​ഡ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഐ.​സി.​സി പ്ര​സി​ഡ​ന്റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ, അ​സോ​സി​യേ​റ്റ്​ സം​ഘ​ട​ന​ക​ൾ, മ​റ്റു കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യി​ലാ​ണ്​ 42 പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​മി​ച്ചു.


ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ്​ പ്ര​സി​ഡ​ന്റ്​ സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു ന​ന്ദി പ​റ​ഞ്ഞു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ന​ന്ദി​നി അ​ബ്ബ​ഗൗ​നി, ശാ​ന്താ​നു ദേ​ശ്​​പാ​ണ്ടേ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ​ഏ​കോ​​പ​നം നി​ർ​വ​ഹി​ച്ച​ത്. 


ആ​റ്​ മ​ണി​ക്കൂ​ർ; ഭാ​ര​ത്​ ഉ​ത്സ​വം

ഇ​ന്ത്യ​യി​ൽ​പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്തൊ​രു കാ​ഴ്ച​യാ​യി​രു​ന്നു ക്യു.​എ​ൻ.​സി.​സി അ​ൽ​മ​യാ​സ തി​യ​റ്റ​റി​ൽ​ ഐ.​സി.​സി ഒ​രു​ക്കി​യ​ത്. തെ​ക്ക്​ മു​ത​ൽ വ​ട​ക്ക്​ വ​രെ​യും കി​ഴ​ക്ക്​ മു​ത​ൽ പ​ട​ഞ്ഞാ​റ്​ വ​രെ​യു​മു​ള്ള ഇ​ന്ത്യ​ൻ ക​ല​ക​ളെ അ​ഞ്ചു​മ​ണി​ക്കൂ​ർ​കൊ​ണ്ട്​ അ​ര​ങ്ങി​ലെ​ത്തി​ച്ച ഉ​ത്സ​വം.

അ​തി​ൽ ഗോ​ത്ര ക​ല​ക​ളും വേ​ര​റ്റു​പോ​വു​ന്ന ക​ലാ​രൂ​പ​ങ്ങ​ളും മു​ത​ൽ വ​യ​നാ​ടി​നാ​യി സ​മ​ർ​പ്പി​ച്ച നൃ​ത്ത പ​രി​പാ​ടി​യു​മെ​ല്ലാ​മാ​യി ശ്ര​ദ്ധേ​യ​മാ​യി. രാ​ജ​സ്ഥാ​നി ഗൂ​മ​ർ, ഛത്തി​സ്​​ഗ​ഢി​ന്റെ സാം​ബ​ൽ​പു​രി, ആ​ന്ധ്ര​പ്ര​ദേ​ശി​ന്റെ കോ​സ്​​റ്റ​ൽ ഫോ​ക്​ ഡാ​ൻ​സ്, ബി​ഹാ​രി ഫോ​ക്​ ഡാ​ൻ​സ്, ത​മി​ഴ്​​നാ​ടി​ന്റെ ത്രി​വേ​ണി ട്രൈ​ബ്, ഗു​ജ​റാ​ത്തി ഗ​ർ​ബ.

ഹ​രി​യാ​ന ദാ​പ്, ത​മി​ഴ്​​നാ​ടി​ന്റെ ത​പ​ട്ടം, ഒ​ലി​യാ​ട്ടം, സി​ലം​ബം, ആ​ന്ധ്ര ബ​ഞ്​​ജ​ര, കേ​ര​ള​ത്തി​ന്റെ തി​രു​വാ​തി​ര​ക​ളി, വ​ട്ട​ക്ക​ളി, ച​വി​ട്ടു​നാ​ട​കം, കം​മ്പ​ല​നാ​ട്ടി, കൈ​കൊ​ട്ടി​ക്ക​ളി, ഗോ​ത്ര​നൃ​ത്ത​ങ്ങ​ൾ, കോ​ൽ​ക്ക​ളി അ​ങ്ങ​നെ നീ​ണ്ടു​കി​ട​ന്ന ക​ലാ​വി​രു​ന്നു​ക​ൾ. വ​യ​നാ​ട്​ ദു​ര​ന്ത​ത്തോ​ട്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഭ​വ​ൻ​സ്​ പ​ബ്ലി​ക്​ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ​േ​ഗാ​ത്ര നൃ​ത്ത​പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. 

Tags:    
News Summary - ICC Bharath Ulsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT