ദോഹ: ഫൈസർ ആൻഡ് ബയോൻടെക് കമ്പനിക്ക് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും ലഭിച്ചാൽ ഈവർഷം അവസാനമോ 2021 ആദ്യമോ വാക്സിൻ ഖത്തറിൽ എത്തും.
വാക്സിൻ ലഭിക്കാനായി ഖത്തർ കരാറിൽ ഏർപ്പെട്ട പ്രമുഖ കമ്പനിയാണ് ഫൈസർ. എല്ലാം ശരിയായാൽ ആദ്യസ്റ്റോക്ക് ഈ വർഷം ആദ്യത്തിൽ രാജ്യത്ത് ലഭ്യമാകും. കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് തലവനും എച്ച്.എം.സി സാംക്രമികരോഗ വകുപ്പ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാലാണ് ഇക്കാര്യം അറിയിച്ചത്.
ഫൈസർ കമ്പനിയുമായി കഴിഞ്ഞ വേനൽക്കാലം മുതൽ ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ടുവരുന്നുണ്ട്. എല്ലാ കാര്യങ്ങളും ശരിയായാൽ ആദ്യഘട്ടത്തിൽ ആദ്യസ്റ്റോക്ക് ഖത്തറിൽ എത്തിക്കാനാകുമെന്ന് കമ്പനികൾ അറിയിച്ചതായും ഡോ.ഖാൽ പറഞ്ഞു. തങ്ങളുടെ വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണങ്ങൾ 90 ശതമാനവും വിജയത്തിലെത്തിയതായി കമ്പനി അറിയിച്ചിരുന്നു. ഇത് ശുഭകരമായ സംഗതിയാണ്. എന്നാൽ ആദ്യഘട്ട പരീക്ഷണഫലങ്ങൾ മാത്രമാണ് അത്. കൂടുതൽ പഠനഫലങ്ങൾ വരേണ്ടിയിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.