ദോഹ: വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന എജുക്കേഷൻ ഫോറം 2021 ഏപ്രിലിൽ നടക്കും. വെല്ലുവിളികൾക്കപ്പുറത്തെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും എന്ന പ്രമേയത്തിലൂന്നി ഒൺലൈൻ വഴി സംഘടിപ്പിക്കുന്ന എജുക്കേഷൻ ഫോറത്തിൽ വിദ്യാഭ്യാസ വിചക്ഷണരും വിദഗ്ധരും പങ്കെടുക്കും. കോവിഡാനന്തര ലോകത്തെ വിദ്യാഭ്യാസ പ്രശ്നങ്ങളും വിദ്യാഭ്യാസത്തിെൻറ ഭാവിയും ഫോറത്തിൽ ചർച്ച ചെയ്യപ്പെടും.
യു.എൻ സുസ്ഥിരവികസന പദ്ധതി 2030 മുൻനിർത്തിക്കൊണ്ട്, എല്ലാവർക്കും തുല്യമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന സുസ്ഥിരവികസന ലക്ഷ്യത്തിലേക്കും ഫോറം വെളിച്ചം നൽകും.ഫോറത്തിെൻറ ഭാഗമായി നടക്കുന്ന വിവിധ സെമിനാറുകളും ശിൽപശാലകളും വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യും. കോവിഡാനന്തര വിദ്യാഭ്യാസ പ്രക്രിയയിൽ വികസനത്തിെൻറയും സാങ്കേതികവിദ്യയുടെയും പങ്ക് സംബന്ധിച്ചും ഫോറം വിലയിരുത്തും.
ഖത്തറിനകത്തുനിന്നും പുറത്തുനിന്നും ഫോറത്തിൽ പങ്കെടുക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നവരിൽനിന്നും മന്ത്രാലയം അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അറബിയിൽ രജിസ്റ്റർ ചെയ്യുന്നതിന് https://surveys.education.qa/s/EDUFORUM2021/ ലിങ്കും ഇംഗ്ലീഷിൽ രജിസ്റ്റർ ചെയ്യുന്നതിന് ttps://surveys.education.qa/s/EDUFORUM2021Eng/ ലിങ്കും ഉപയോഗിക്കണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.