ദോഹ: ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പുന:സംഘടിപ്പിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ച ഭാരവാഹി പട്ടിക തള്ളി, ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ത്യൻ കൾച്ചറൽ സെൻറർ നടപടിക്കെതിരെ പ്രതിഷേധവുമായി ഇൻകാസ് കമ്മിറ്റി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ, ഞായറാഴ്ച ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം പ്രതിഷേധം അറിയിച്ചു. ഐ.സി.സി നിയമാവലിയിൽ എവിടെയും പറയാത്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഇൻകാസിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും, തീരുമാനത്തിെൻറ നിയമസാധുത ഐ.സി.സി പ്രസിഡന്റ് ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയെ ബോധ്യപ്പെടുത്തണമെന്നും സെൻട്രൽ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഐ.സി.സിയിൽ അഫിലിയേറ്റഡ് ചെയ്ത ഭൂരിഭാഗം സംഘടനകളിൽ പലതും കാലങ്ങളായി ഇലക്ഷൻ നടത്തുകയോ, അഫിലിയേഷൻ പുതുക്കുകയോ ചെയ്യാത്തതാണ്. ഇങ്ങനെയുള്ള സംഘടനകളിൽ എത്ര എണ്ണത്തിൽ ഐ.സി.സി പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിയമിച്ചുവെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപര്യമുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ ഐ.സി.സിയിൽ നിന്നും ഇല്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഇപ്പോഴത്തേത്. എല്ലാവർഷവും ഫീസ് നല്കി അഫിലിയേഷൻ പുതുക്കുന്ന സംഘടനയാണ് ഇൻകാസ്. ഇലക്ഷൻ നടത്തിയോ, അല്ലെങ്കിൽ ജില്ല കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന സെൻട്രൽ കമ്മിറ്റി ഐകകേണഠ്യന ഭാരവാഹികളെ തീരുമാനിച്ചോ ഐ.സി.സിയെ അറിയിക്കാറുമുള്ളതാണ്.
സെൻട്രൽ കമ്മിറ്റി വിളിച്ചു ചേർത്ത് ഐകകേണഠ്യന ഭാരവാഹികളെ തെരഞ്ഞെടുത്ത് മാതൃസംഘടനയുടെ അനുമതിയോടെ 2022-2024 കാലയളവിലെ ഭരണസമിതി ഭാരവാഹികളുടെ പട്ടിക ഐ.സി.സിക്ക് സമർപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത ലിസ്റ്റ് സ്വീകരിക്കുകയും ചെയ്തു. അതിനെ നിരാകരിച്ചുകൊണ്ടുള്ള ഒരറിയിപ്പും നല്കാതെ വളരെ തിടുക്കത്തിൽ ഏകപക്ഷീയമായി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് ദൂരൂഹമാണ് -ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നടത്താത്തതും അഫിലിയേഷൻ പുതുക്കാത്തതുമായ സംഘടനകളുടെമേൽ പോലും നിയമപരമായ ഒരു നടപടിക്കും മുതിരാതെ, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഖത്തറിലെ പ്രവാസ സമൂഹത്തിന് എന്നും താങ്ങും തണലുമായി പ്രവർത്തിക്കുന്ന ഇൻകാസിെൻറ തെരഞ്ഞെടുപ്പ് ഐ.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. കോവിഡ് കാലത്ത് നിർവഹിച്ച സ്തുത്യർഹമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻകാസ് സെൻട്രൽ കമ്മിറ്റിയും മാതൃസംഘടനാ നേൃതൃത്വവും സമീർ ഏറാമലയോട് തുടരാനാവശ്യപ്പെട്ടതെന്നും യോഗം വ്യക്തമാക്കി.
ഓൾഡ് ഐഡിയൽ സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ചു. ഗ്ലോബൽ നേതാക്കളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അൻവർ സാദത്ത്, വിപിൻ മേപ്പയൂർ, മനോജ് കൂടൽ, കരീം നടക്കൽ, നഹാസ് കൊടിയേരി, പ്രദീപ് കൊയിലാണ്ടി, മുസ്തഫ ഈണം, ഫാസിൽ വടക്കേക്കാട്, സോണി സെബാസ്റ്റ്യൻ, നൗഷാദ് ടി.കെ, വിവിധ ജില്ലകളെ പ്രതിനിധാനംചെയ്ത് ഹരികുമാർ, ശ്രീരാജ്, ആൽബർട്ട്, അഷ്റഫ് വടകര, സലീം ഇടശ്ശേരി, ജോർജ് കുരുവിള, മധു ചാവക്കാട്, ജോയ് പോൾ, ജിജോ ഇടുക്കി, അരുൺ കുമാർ, സാബു സോമൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. കെ.പി.സി.സിയുടെ പുനഃസംഘടനാ പ്രഖ്യാപനത്തിനെതിരെ 200ൽ ഏറെ പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂൺ 23നാണ് 2020 ഡിസംബർ 30ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.