ദോഹ: ഖത്തർ ദേശീയ ദിനമായ ചൊവ്വാഴ്ച ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടു വരെ ഹമദ് ഹോസ്പിറ്റലിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻററിലാണ് ക്യാമ്പ്. വിവിധ രക്ത ഗ്രൂപ്പുകൾ വേണമെന്ന് ഹമദിന്‍റെ അഭ്യർഥനയെ തുടർന്നാണ് ക്യാമ്പ്. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഖത്തർ നാഷനൽ സ്പോർട്സ് ഡേയുടെ ഭാഗമായുള്ള സ്പോർട്സ് മീറ്റ് മാറ്റിവെച്ചാണ് ക്യാമ്പ് നടത്തുന്നത്. രക്തം ദാനം ചെയ്യാൻ വരുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്‍റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ് വൗച്ചറും, ഡെന്‍റൽ സ്ക്രീനിങ് ഡിസ്കൗണ്ട് കാർഡും ലഭിക്കും. അവയവദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് സമ്മതപത്രം നൽകാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ https://tinyurl.com/incasblood ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ആവശ്യമുള്ളവർക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 66415368, 55320917, 70245155 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.