ഇൻകാസ് കോഴിക്കോട് ജില്ലാകമ്മിറ്റി സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന്

ഇൻകാസ് കോഴിക്കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദേശഭക്തിഗാനത്തോടുകൂടിയാണ് പരിപാടിക്ക് തുടക്കമായത്. ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ് ചെയർമാൻ ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

ഐ.എസ്‌.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹിമാൻ സ്വാതന്ത്ര ദിന ദൃഢ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ചും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ബാസ് സി.വി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡണ്ട് വിപിൻ പി.കെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രറ്ററി കെ.വി ബോബൻ, മാനേജ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, കുൽദീപ് കോർ ബഹൽ, ഐ.എസ്.സി ജനറൽ സെക്രറ്ററി നിഹാദ്, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ പ്രദീപ് പിള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് കാവിലുംപാറ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് കുഞ്ഞമ്മദ് കാര്യ പറമ്പത്ത്, അസീസ് പുറായിൽ, ഷഫീർ, റഫീഖ് പാലോളി, സൗബിൻ ഇലഞ്ഞിക്കൽ, റഹീം കൊടുവള്ളി,സാവിത്തലി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ട്രഷറർ ഹരീഷ്കുമാർ നന്ദി പറഞ്ഞു. 

Tags:    
News Summary - INCAS Kozhikode celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.