ദോഹ: കെ.പി.സി.സി തെരഞ്ഞെടുപ്പ് വാർ റൂമിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഒ.ഐ.സി.സി ഇൻകാസ് ഖത്തറിൽ നിന്നും വളന്റിയർമാരായി 12 പേരെ തെരഞ്ഞെടുത്തു. പ്രശോഭ് നമ്പ്യാർ, സജീഷ് കുമാർ, അബ്ദുൽ റഹീം, വസീം അബ്ദുൽ റസാഖ്, അഭിലാഷ് കുമാർ പി.ടി., ലിംസൺ പി.എം, ഷാഹിൻ മജീദ്, ചാൾസ് ചെറിയാൻ, ആൽബർട്ട് ഫ്രാൻസിസ്, മുഹമ്മദ് റാഫി, ടിജു തോമസ്, മാഷിക് മുസ്തഫ എന്നിവരെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെ.പി.സി.സി വാർ റൂമിലെ അംഗങ്ങളായ ചെയർമാൻ എം. ലിജു നിയമിച്ചത്. കെ.പി.സി.സിയിൽ സജ്ജീകരിച്ചിട്ടുള്ള വാർ റൂമുമായി സഹകരിച്ച് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ പാർലമെൻറ് മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണസമിതി ഭാരവാഹികളായും നിയമിച്ചു. പൊതു തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ പ്രവാസികൾക്കിടയിലും ഏകോപിപ്പിക്കാനും, പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് ഇത്തരത്തിൽ സജ്ജീകരിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമലയും ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.