വ്യക്​തികളുടെ മതവിദ്വേഷ പ്രസ്താവനകൾ ഇന്ത്യയുടെ കാഴ്ചപ്പാടല്ലെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ

ദോഹ: വ്യക്​തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്‍റെ കാഴ്ചപ്പാടുകളെല്ലെന്ന്​ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അറിയിച്ചു.

ഞായറാഴ്ച ദോഹയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസില്‍ നടന്ന കൂടികാഴ്ചയിൽ ഇന്ത്യയിൽ ചില വ്യക്തികള്‍ നടത്തിയ മത വിദ്വേഷകരമായ പരാമർശങ്ങളിൽ ഖത്തര്‍ ആശങ്ക അറിയിച്ചതായും എംബസി വ്യക്തമാക്കി.

ഇന്ത്യയുടെ പൈതൃകത്തിനും നാനത്വത്തില്‍ ഏകത്വം എന്ന പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി എല്ലാ മതങ്ങളെയും ഏറ്റവും ഉയർന്ന ബഹുമാനമാണ്​​ ഇന്ത്യൻ സർക്കാർ നൽകുന്നത്​. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്​ -എംബസി വാർത്താ കുറിപ്പിൽ വിശദീകരിച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും വ്യക്തിത്വങ്ങളെയോ മതത്തെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു പ്രസ്താവനകളും പാടില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുയർന്ന പ്രസ്താവനകൾ സർക്കാറിന്‍റെ കാഴ്ചപ്പാടല്ല. തീവ്രചിന്താഗതിക്കാരായ ഒരു വിഭാഗത്തിന്‍റെ വീക്ഷണങ്ങൾ മാത്രമാണിവയെന്നും വിശദീകരിച്ചു.

Tags:    
News Summary - Indian ambassador to Qatar says references to individuals are not India's vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.