ദോഹ: തങ്ങളുടെ പേരിൽ വരുന്ന വ്യാജ തൊഴിൽ അവസര പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ഖത്തർ എയർവേസ്. ഖത്തർ എയർവേസ്, ഖത്തർ എയർവേസ് ഗ്രൂപ്പിലെ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പരസ്യങ്ങളും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകളും പലർക്കും വരുന്നത്. ഇതിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ എയർവേസ് മുന്നറിയിപ്പ് നൽകി.
അനൗദ്യോഗിക തൊഴിൽ ഏജൻസികളോ അജ്ഞാത ഡൊമൈനുകളോ ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ സ്വകാര്യ വിവരങ്ങൾ ചോദിക്കുന്നുണ്ട്. റിക്രൂട്ട്മെൻറിെൻറ പേരിൽ ചില ഏജൻസികൾ പണം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഖത്തർ എയർവേസ് അറിയിച്ചു. റിക്രൂട്ട്മെൻറ് നടപടികൾക്കായി ഖത്തർ എയർവേസ് ഒരിക്കലും ഉദ്യോഗാർഥികളിൽനിന്ന് പണം ആവശ്യപ്പെടുകയില്ല. റിക്രൂട്ട്മെൻറ് നടപടികളിൽ സംശയമുണ്ടെങ്കിൽ ഉടൻ തന്നെ reportfraudqatarairways.com.qa എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
ഖത്തർ എയർവേയ്സിെൻറ വെരിഫൈഡ് ഇ-മെയിൽ വിലാസത്തിൽനിന്ന് (qatarairways.com.qa) മാത്രമായിരിക്കും റിക്രൂട്ട്മെൻറ് സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കുക. കമ്പനിയുടെ വെബ്സൈറ്റിലോ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലോ മാത്രമായിരിക്കും തൊഴിലവസരങ്ങളുടെ പരസ്യങ്ങൾ നൽകുകയെന്നും ഖത്തർ എയർവേസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.