ദോഹ: ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണാടിപ്പറമ്പ് കാരായാപ്പു ചാങ്കിളിൻറവിട പി.കെ. സിദ്ദീഖ് (48) മരിച്ചു. 16 വർഷമായി ഖത്തറിൽ ലിമോസിൻ ഡ്രൈവറാണ്. പനിയെ തുടർന്ന് പരിശോധന നടത്തുകയും പിന്നീട് രോഗം സ്ഥിരീകരിക്കെപ്പടുകയുമായിരുന്നു. സനയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ഖത്തറിലുള്ള സഹോദരൻ പറഞ്ഞു.
പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സമീറ (കാട്ടാമ്പള്ളി). മക്കൾ: സിദ്റത്തുൽ മുൻതഹ (13), സിയാദ് (എട്ട്), സിനാൻ (ഒന്ന്). സഹോദരങ്ങൾ: അഷ്റഫ് (ഷാർജ), ശാഫി, ശിഹാബ് (ഇരുവരും ഖത്തർ). സുബൈദ, സുറയ്യ, സുൽഫി. മരുമക്കൾ: അബ്ദുൽ കരീം, െസയ്ദ്, നജ്മുദ്ദീൻ.
ഖത്തറിൽ മൂന്നുപേർ കൂടി തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 57 ആയി. 50, 52, 65 വയസ്സ് പ്രായമുള്ളവരാണ് തിങ്കളാഴ്ച മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 1597 പേർ കൂടി രോഗമുക്തി നേടി. 1368 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.