ദോഹ: കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖിന്റെ 22ാം വാർഷികം വിപുലമായി ആഘോഷിച്ചു. ഐഡിയിൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന കുവാഖ് സംഗീതരാവ് - മൂൺ മാജിക്ക് പ്രോഗ്രാം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അനശ്വര ഗാനങ്ങളുമായി മലയാളികളുടെ പ്രിയ ഗായകൻ കണ്ണൂർ ശരീഫ് എത്തിയതോടെ, കണ്ണൂരുകാരുടെ ആഘോഷം സംഗീതസാന്ദ്രമായി. കണ്ണൂർ ശരീഫിനോടൊപ്പം ഖത്തറിലെ യുവ ഗായകർ കൂടി ഒത്തുചേർന്നു. ആതിര അരുൺലാൽ നൃത്തപരിപാടികളും ഒരുക്കി.
വാർഷികാഘോഷ പരിപാടിക്ക് കുവാഖ് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കുൽജീത് സിങ് അറോറ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു കണ്ണൂർ ശരീഫിനെ പൊന്നാട അണിയിച്ചു. ഉപഹാരം കുൽജീത് സിങ് അറോറ കൈമാറി. സംഘടനയുടെ പുതിയ ലോഗോ കുൽജീത് സിങ് അറോറയും വെബ്സൈറ്റ് പ്രകാശനം കണ്ണൂർ ശരീഫും നിർവഹിച്ചു.
ഒട്ടനവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ നൈനിക ധനുഷ്, ജീവകാരുണ്യ പ്രവർത്തകൻ ഷെഫീഖ് മാങ്കടവ് എന്നിവരെ ആദരിച്ചു. അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള മെമന്റോകളും ചടങ്ങിൽ കൈമാറി. സംഗീതരാവ് - മുൺമാജിക്ക് അണിയിച്ചൊരുക്കിയ സംവിധായകനും കുവാഖ് കൾച്ചറൽ സെക്രട്ടറിയുമായ രതീഷ് മാത്രാടനെയും പ്രോഗ്രാം കമ്മിറ്റി കൺവീനർ റിജിൻ പള്ളിയത്തിനെയും കണ്ണൂർ ശരീഫ് പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.