ജൈ​വ​വൈ​വി​ധ്യ ജ​നി​ത​ക പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച് ക​താ​റ

ജൈ​വ​വൈ​വി​ധ്യ ജ​നി​ത​ക പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച് ക​താ​റ

ദോ​ഹ: ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ജീ​നോം​സ് പ്രോ​ഗ്രാ​മി​ന്റെ രൂ​പ​വ​ത്ക​ര​ണം പ്ര​ഖ്യാ​പി​ച്ച് ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​നാ​യ ക​താ​റ. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലും മേ​ഖ​ല-​അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലും ഫാ​ൽ​ക്ക​ൺ പൈ​തൃ​ക​ത്തി​ന്റെ പ്ര​യോ​ജ​ന​ത്തി​നാ​യി അ​ൽ ഖ​ന്നാ​സ് സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ജീ​നോം​സ് പ്രോ​ഗ്രാം.

ക​താ​റ​ക്ക് കീ​ഴി​ലെ ജൈ​വ​വൈ​വി​ധ്യ ജ​നി​ത​ക പ​ഠ​ന​കേ​ന്ദ്രം ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ കേ​ന്ദ്ര​മാ​ണെ​ന്നും ഖ​ത്ത​ർ ഫാ​ൽ​ക്ക​ൺ ജീ​നോം പ്രോ​ജ​ക്ട് സം​വി​ധാ​ന​ങ്ങ​ളും അ​തി​ന്റെ ഫ​ല​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ത്യേ​ക ജൈ​വ​വൈ​വി​ധ്യ ജ​നി​ത​ക പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ക​താ​റ ജ​ന​റ​ൽ മാ​നേ​ജ​റും ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി പ്രോ​ഗ്രാം മേ​ധാ​വി​യു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്‌​റാ​ഹിം അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ശ​സ്ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ശൃം​ഖ​ല സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലും ഗ​വേ​ഷ​ക​ർ ത​മ്മി​ലെ വി​ട​വ് നി​ക​ത്തും. ഖ​ത്ത​റി​ലെ ജീ​വ​ജാ​ല​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് ഫാ​ൽ​ക്ക​ൺ പോ​ലെ സാം​സ്‌​കാ​രി​ക​പ്രാ​ധാ​ന്യ​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ജീ​നോ​മി​ക്‌ സ​യ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.

ലോ​ക സം​സ്‌​കാ​ര​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥാ​നം എ​ന്ന നി​ല​യി​ലും ശാ​സ്ത്ര-​വി​ജ്ഞാ​ന മേ​ഖ​ല​ക​ളി​ലെ സാം​സ്‌​കാ​രി​ക വി​നി​മ​യ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ഇ​തി​ൽ ക​താ​റ​യു​ടെ പ​ങ്ക് പ്ര​ധാ​ന​മാ​ണ്. ഗ​വേ​ഷ​ക​രും ശാ​സ്ത്ര​ജ്ഞ​രും ത​മ്മി​ലെ സം​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഗ​വേ​ഷ​ണ-​പ​ഠ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ഗൗ​ര​വ​സ്വ​ഭാ​വ​ത്തി​ൽ ശാ​സ്ത്ര​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് പു​തി​യ വ​ഴി​ക​ൾ തു​റ​ക്കാ​നും ക​താ​റ​യെ ഈ ​പ്രോ​ഗ്രാം പ്രാ​പ്ത​മാ​ക്കും.

ഫാ​ൽ​ക്ക​ണു​ക​ൾ​ക്കും ഖ​ത്ത​റി​ലെ മ​റ്റ് സാം​സ്‌​കാ​രി​ക-​പൈ​തൃ​ക പ്രാ​ധാ​ന്യ​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ൾ​ക്കു​മാ​യി ജ​നി​ത​ക പ​രി​ശോ​ധ​ന കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​മെ​ന്നും ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തേ​തും മു​ൻ​നി​ര​യി​ലു​ള്ള​തു​മാ​യ പ്രോ​ഗ്രാ​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശാ​സ്ത്ര-​പൈ​തൃ​ക സ​മ​ന്വ​യം, ഫാ​ൽ​ക്ക​ണ​റി മേ​ഖ​ല​യി​ൽ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു​വ​ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ പ​രി​പാ​ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും ഉം ​ഹൈ​ഷ് റി​സ​ർ​വ് ഉ​ട​മ ശൈ​ഖ് അ​ലി ബി​ൻ അ​ബ്ദു​ല്ല ബി​ൻ ഥാ​നി ആ​ൽ​ഥാ​നി, ഫാ​ൽ​ക്ക​ണ​ർ​മാ​ർ, സി​ദ്‌​റ മെ​ഡി​സി​ൻ ഗ​വേ​ഷ​ണ വി​ഭാ​ഗം, സൂ​ഖ് വാ​ഖി​ഫ് ഫാ​ൽ​ക്ക​ൺ ആ​ശു​പ​ത്രി എ​ന്നി​വ​ർ​ക്ക് ഡോ. ​അ​ൽ സു​ലൈ​തി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - kathara launches Biodiversity Genetics Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.