കുട്ടികളേ... ഇന്നാണ്​ ഓൺലൈൻ തത്സമയ ചിത്രരചന മത്സരം

ദോഹ: കുട്ടികൾക്കുള്ള 'ഗൾഫ്​ മാധ്യമം' ഓൺലൈൻ തത്സമയ ചിത്രരചന മത്സരം വെള്ളിയാഴ്​ച. ഇതിനകം നൂറുകണക്കിന്​ കുട്ടികളാണ്​​ രജിസ്​റ്റർ ചെയ്​തത്​​. രജിസ്​റ്റർ ചെയ്​തവരായാലും 'ഗൾഫ്​ മാധ്യമം' ഒാഫിസിലെത്തി ചെസ്​റ്റ്​ നമ്പറും സ്​റ്റാമ്പ്​ ചെയ്​ത ഡ്രോയിങ്​ പേപ്പറുകളും നേരിട്ട്​ കൈപ്പറ്റാത്തവർക്ക്​ മത്സരത്തിൽ പ​ങ്കെടുക്കാൻ കഴിയില്ല. വെള്ളിയാഴ്​ച​ രാവിലെ 10.15 മുതൽ സൂം പ്ലാറ്റ്​ഫോമിലൂടെയാണ്​ മത്സരം​.ക്രയോൺസ്​ വിഭാഗത്തിൽ മൂന്നു​ മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക്​ രാവിലെ ഒമ്പതു മുതൽ 10 വരെയാണ്​ മത്സരം.

ആറു മുതൽ 10​ വയസ്സുവരെയുള്ള കുട്ടികൾക്ക്​ രാവിലെ 10.15 മുതൽ 11.15 വരെ സ്​കെച്​ പെൻ വിഭാഗത്തിലാണ്​ മത്സരം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസ്സുവരെയുള്ളവർക്കായി ഉച്ചക്ക്​ 12 മുതൽ 1.30 വരെ.ഓഫിസിൽനിന്ന്​ നേരിട്ട്​ കൈപ്പറ്റിയ പേപ്പറിലാണ്​ ചിത്രങ്ങൾ വരക്കേണ്ടത്​.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്ക്​ മത്സരത്തിന്​ മുമ്പുതന്നെ സൂം ലിങ്ക്​ വാട്​സ്​ആപ്പിൽ അയച്ചുകൊടുക്കും. ഇതുവഴി മാതാപിതാക്കളോ മറ്റോ സൂമിലൂടെ മത്സരാർഥികൾ ചിത്രം വരക്കുന്നത്​ മുടങ്ങാതെ തത്സമയം കാണിക്കണം. ചെസ്​റ്റ്​ നമ്പർ വസ്​ത്രത്തിൽ പിൻ ​ചെയ്​തിരിക്കണം. ഒരു കാരണവശാലും മത്സരത്തിനിടെ സൂം ഓഫ്​ ചെയ്യുകയോ മുടക്കുകയോ ചെയ്യരുത്​. മത്സരം തുടങ്ങുന്നതിന്​ മുമ്പുതന്നെ സൂമിലൂടെ അവതാരകൻ നിർദേശങ്ങൾ നൽകും. വരക്കേണ്ട വിഷയങ്ങളും മത്സരത്തിന്​ തൊട്ടുമുമ്പ്​ നൽകും.

ബാക്കിയുള്ള വിവരങ്ങൾ അവതാരകൻ അപ്പപ്പോൾ നൽകും.അതിനനുസരിച്ചാണ്​ കാര്യങ്ങൾ ചെയ്യേണ്ടത്​. വിവരങ്ങൾക്ക്​ 55373946, 55091170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സൈക്കിളുകളടക്കമുള്ള ഗംഭീരസമ്മാനങ്ങളാണ്​ വിജയികളെയും തിരഞ്ഞെടുക്കപ്പെടുന്നവരെയും കാത്തിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.