കാൽപന്തുകളിയുടെ രാജാവാണ് ബ്രസീൽ ഇതിഹാസം പെലെ. ഖത്തറിൽ ലോകകപ്പിന് പന്തുരുളുമ്പോൾ കാൽപന്തുലോകത്തിന് ഏറെ നഷ്ടമായത് പെലെയുടെ സാന്നിധ്യമായിരുന്നു. ഇവിടെ കളിക്ക് കൊടിയിറങ്ങിയതിനു പിന്നാലെ, പെലെ ജീവിതകളംവിട്ടു മടങ്ങി. പെലെയുടെ വിയർപ്പു പറ്റിയ ഒരു അമൂല്യ ഉടുപ്പ് ഇന്നും ഖത്തറിലെ ഫുട്ബാൾ ആരാധകർക്കായി കാത്തിരിപ്പുണ്ട്.
ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിലെ അമൂല്യ ശേഖരങ്ങളിൽ ഒന്നായി പത്താം നമ്പറിലെ ആ മഞ്ഞക്കുപ്പായം. പച്ച കോളറും, കൈയറ്റത്തെ പച്ചവരയുമായി പെലെയുടെ കൈയൊപ്പോടു കൂടിയ ജഴ്സി. മൂന്നു ലോകകിരീടങ്ങളും, കാൽപന്തുകളിയുടെ ചരിത്രത്തിൽ എന്നും താലോലിക്കാൻ ഒരുപിടി അനർഘനിമിഷങ്ങളും സമ്മാനിച്ച ഇതിഹാസ താരത്തിന്റെ ഒരു അവശേഷിപ്പുകൂടിയാണ് ഈ മ്യൂസിയം കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.