ദോഹ: ഖത്തർ കെ.എം.സി.സി വനിത വിഭാഗമായ കെ.ഡബ്ല്യൂ.സി.സി കുട്ടികൾക്കായി ഒന്നാമത് തീമാറ്റിക് മാപ്പിളപ്പാട്ട് മത്സരം 'ഇശൽ വർണങ്ങൾ' ജനുവരി അവസാനവാരത്തിൽ നടത്തും. ഭക്തിഗാനങ്ങൾ, പടപ്പാട്ടുകൾ, കല്യാണ പാട്ടുകൾ എന്നീ തീമുകളിലായാണ് മത്സരം. എട്ടുമുതൽ 11 വയസ്സ് വരെ ജൂനിയർ, 12 വയസ്സ് മുതൽ 15 വരെ സീനിയർ എന്നിങ്ങനെയാണ് പങ്കെടുക്കാനാവുക.
പാട്ടുകൾ ഒരുവിധ സാങ്കേതിക സഹായവും ഇല്ലാതെ മത്സരാർഥികൾ സ്വന്തം ശബ്ദത്തിൽ പാടി മുൻകൂട്ടി റെക്കോഡ് ചെയ്യേണ്ടതാണ്. രണ്ടു മിനിറ്റ് എങ്കിലും പാട്ട് ഉണ്ടാവണം. കൂടിയ സമയം മൂന്നു മിനിറ്റ് അഞ്ചു സെക്കൻഡ്. ദൈർഘ്യമേറിയ പാട്ടുകൾ ആണെങ്കിൽ പാട്ടുകളുടെ തുടക്കംമുതൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒതുങ്ങുന്ന അത്രയും ഭാഗം മാത്രം പാടിയാൽ മതി.
മത്സരാർഥികൾ തങ്ങൾ പാടുന്ന പാട്ടിെൻറ രചയിതാവിെൻറ പേര് വ്യക്തമായി പറയണം. ഇതിന് അഞ്ചു സെക്കൻഡ് അധികമായി എടുക്കാം. പ്രതിപാദ്യ വിഷയങ്ങൾക്ക് ഇണങ്ങിയ രീതിയിലുള്ള വേഷവിധാനങ്ങളും അംഗവിക്ഷേപങ്ങളും ചലനങ്ങളും നടനവും നടത്തേണ്ടത്.
ഇത്തരത്തിൽ ഷൂട്ട് ചെയ്ത വിഡിയോ ആണ് മത്സരത്തിന് ഓൺലൈൻ വഴി അയക്കേണ്ടത്. ലഭ്യമാവുന്ന എൻട്രികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച എൻട്രികളെ പങ്കെടുപ്പിച്ച് നേരിട്ടുള്ള ഫൈനൽ മത്സരം പിന്നീട് സ്റ്റേജിൽ നടത്തും. എൻട്രികൾ qatarkwcc@gmail.com എന്ന വിലാസത്തിൽ ജനുവരി 27 ന് മുൻപ് അയക്കണം. ഫോൺ: 70 78 60 0 5 , 55 13 95 68.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.