ദോഹ: 35 വർഷമായി നാടിന്റെ സാമൂഹിക-സേവനരംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന കൊടിയത്തൂർ സർവിസ് ഫോറത്തിന് പുതിയ കമ്മിറ്റി നിലവിൽവന്നു.
ഇ.എ. നാസർ (പ്രസിഡന്റ്), അമീൻ കൊടിയത്തൂർ (വൈസ് പ്രസിഡന്റ്), എ.എം. ഷാക്കിർ (ജനറൽ സെക്രട്ടറി), ഇല്യാസ് സലാഹ്, കെ. അമീറലി (സെക്രട്ടറി), സിറാജ് പുതുക്കുടി (ട്രഷറർ), കാവിൽ അബ്ദുറഹ്മാൻ, അസീസ് പുതിയോട്ടിൽ, കെ.ടി. കുഞ്ഞിമൊയ്തീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ. വെൽഫയർ ഫണ്ട്: അസീസ് പുതിയോട്ടിൽ (ചെയർമാൻ), കെ. തുഫൈൽ മുഹമ്മദ് (വൈസ് ചെയർമാൻ), എൻ. മുജീബ് (സെക്രട്ടറി), എ.പി. യാസീൻ (ജോ.സെക്ര). പ്രവർത്തക സമിതി അംഗങ്ങളായി പി.വി. അമീൻ, എം.എ. അസീസ്, അനീസ് കലങ്ങോട്ട്, കെ. തുഫൈൽ മുഹമ്മദ്, അരിമ്പ്ര അൻസാർ, എം.കെ. മനാഫ്, അമീൻ ചാലക്കൽ, ഫയാസ് കാരക്കുറ്റി, എ.എം. മുജീബ് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡന്റ് യാസീൻ കണ്ണാട്ടിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. റഫീഖ് സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫിന്റെ സഹകരണത്തോടെ ഇന്ത്യൻ സമൂഹത്തിന് സൗജന്യ നിയമസഹായം നൽകുന്നത് പരിഗണിച്ച് ഐ.സി.ബി.എഫ് ലീഗൽ സെൽ ലോയറായി നിയമിതനായ അഡ്വ. സജിമോൻ കാരക്കുറ്റിക്ക് ഫോറം സ്വീകരണം നൽകി. രക്ഷാധികാരി കെ.ടി. കുഞ്ഞിമൊയ്തീൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.