ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ‘ഷോ​പ്പ് ആ​ൻ​ഡ് വി​ൻ ലു​ലു മെ​ഗാ ല​ക്കി ഡ്രോ’ ​ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ

സ​മ്മാ​ന​പ്പെ​രു​മ​ഴ​യു​മാ​യി ലു​ലു ഷോ​പ് ആ​ൻ​ഡ് വി​ൻ

ദോ​ഹ: സ​മ്മാ​ന​പ്പെ​രു​മ​ഴ​യു​ടെ ഷോ​പ്പി​ങ് ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ മെ​ഗാ ല​ക്കി ഡ്രോ’ ​ആ​രം​ഭി​ച്ചു. ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ നീ​ളു​ന്ന ഉ​ത്സ​വ​കാ​ല​ത്തി​ൽ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​യ സ​മ്മാ​ന​ങ്ങ​ൾ. പ​ത്ത് ല​ക്ഷം റി​യാ​ൽ കാ​ഷ് പ്രൈ​സും ലു​ലു വൗ​ച്ച​റും പ​ത്ത് ല​ക്ഷം ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി പോ​യ​ന്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​ഷോ​പ്പി​ങ് ഉ​ത്സ​വ​കാ​ലം. വെ​റും 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തി​ക്കൊ​ണ്ട് ഖ​ത്ത​റി​ലെ എ​ല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ വ​ഴി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ‘​ഷോ​പ് ആ​ൻ​ഡ് വി​ൻ മെ​ഗാ ല​ക്കി ഡ്രോ’​യി​ൽ പ​​ങ്കെ​ടു​ക്കാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ ​റാ​ഫി​ൾ കൂ​പ്പ​ൺ ക​സ്റ്റ​മ​ർ സ​ർ​വി​സ് കൗ​ണ്ട​റി​ലോ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ വെ​ബ്സൈ​റ്റി​ലോ (Luluhypermarket.com) ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി ക​ഴി​ഞ്ഞു.​ ഷോ​പ്പി​ങ് മ​ഹാ​മേ​ള​ക്കൊ​ടു​വി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ഡി ​റി​ങ് റോ​ഡി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​വും ഭാ​ഗ്യ​ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​റു​ക്കെ​ടു​പ്പ്. ഖ​ത്ത​റി​ലെ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഷോ​പ് ആ​ൻ​ഡ് വി​ൻ മെ​ഗ​ലാ ല​ക്കി ഡ്രോ ​ആ​രം​ഭി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ക്താ​വ് അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള വി​വി​ധ ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം ഷോ​പ്പി​ങ് അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ലു​ലു ഒ​രു​ക്കു​ന്ന​ത്.

വേ​ന​ൽ​കാ​ല​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള പൂ​ൾ സെ​റ്റ്സ്, എ.​സി, ഫ്രി​ഡ്ജ്, ബീ​ച്ച് ടോ​യ്സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്രൊ​മോ​ഷ​ൻ മേ​യ് 13 വ​രെ തു​ട​രും. വേ​ന​ൽ​കാ​ല വ​സ്ത്ര​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​മാ​യി ഫാ​ഷ​ൻ സ്റ്റോ​റി​ലും നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക്സ്, ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ, ടി.​വി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഡി​ജി ടെ​ക് പ്രൊ​മോ​ഷ​ൻ മേ​യ് 11 വ​രെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തു​ട​രും. ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​സ്റ്റ​ർ കാ​ർ​ഡ് ഓ​ൺ​ലൈ​ൻ ഓ​ഫ​റി​ലൂ​ടെ 20 ശ​ത​മാ​നം (75 റി​യാ​ൽ വ​രെ) ഇ​ള​വ് ല​ഭി​ക്കു​ന്ന ഷോ​പ്പി​ങ് മേ​ള മേ​യ് നാ​ല് വ​രെ​യും തു​ട​രും. 200 റി​യാ​ലി​ൽ കു​റ​യാ​ത്ത തു​ക​ക്ക് ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. ലു​ലു ഹാ​പ്പി​ന​സ് ലോ​യ​ൽ​റ്റി ഉ​ട​മ​ക​ൾ​ക്ക് തെ​ര​​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും.

Tags:    
News Summary - Lulu Hypermarket shopping festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT