ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​​ട​ലോ​ര ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ

പരിസ്ഥിതി ദിന സന്ദേശവുമായി ലുലു

ദോഹ: പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ലുലു ഹൈപ്പർ മാർക്കറ്റ്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സീഷോർ റീസൈക്ലിങ് ആൻഡ് സസ്റ്റൈനബിലിറ്റിയുമായി ചേർന്നാണ് ഖത്തറിലെ മുഴുവൻ ലുലു സ്റ്റോറുകളിലും മറ്റുമായി വിവിധ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തിയത്. സീലൈനിൽ കടൽതീര ശുചീകരണത്തിലും പങ്കാളികളായി. 150 കിലോഗ്രാമിലേറെ പ്ലാസ്റ്റിക് മാലിന്യമാണ് ഇതുവഴി ശേഖരിച്ച് സീഷോർ വഴി സംസ്കരിച്ചത്. പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി പുനരുപയോഗിക്കാനാവുന്ന ഗ്ലൗസുകൾ, സഞ്ചികൾ എന്നിവ ഉപയോഗിച്ചായിരുന്നു കടലോര ശുചീകരണം. സീഷോർ റീസൈക്ലിങ് കളക്ഷൻ ട്രക്കുകൾ ലുലു സ്റ്റോറുകളിലെല്ലാം സന്ദർശിച്ച് പൊതുജനങ്ങളിൽനിന്ന് പുനരുപയോഗിക്കാനാവുന്ന പാഴ്വസ്തുക്കൾ ശേഖരിച്ചു. പേപ്പർ, പ്ലാസ്റ്റിക്, ലോഹങ്ങൾ, ഇ-വേസ്റ്റ്, ബാറ്ററി ഉൾപ്പെടെയുള്ള റീസൈക്ലിങ് മാലിന്യങ്ങളാണ് ശേഖരിച്ചത്. ലുലു ബർവ സിറ്റിയിൽ കുട്ടികൾക്കായി സീഷോറുമായി സഹകരിച്ച് വർക്ക്ഷോപ്പും സംഘടിപ്പിച്ചു. പാഴ്വസ്തുകളിൽനിന്ന് കരകൗശല വസ്തുകൾ നിർമിക്കുന്നത് സംബന്ധിച്ച് നടന്ന വർക്ക്ഷോപ്പിൽ നിരവധി കുട്ടികൾ പങ്കാളികളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.