ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘമായ ഖത്തർ മഞ്ഞപ്പട ഇന്ത്യൻ ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. കൂറ്റൻ ത്രിവർണ പതാക പിടിച്ച് ബാൻഡിന്റെ അകമ്പടിയോടെ അണിനിരന്ന ഖത്തറിലെ ഇന്ത്യൻ ആരാധകർ ഏഷ്യൻ കപ്പിനുള്ള വിളംബരമായി മാറി.
ലോക കേരളസഭ മെംബറും ഐ.സി.ബി.എഫ് അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു. വിവിധ രാജ്യക്കാർ ഉൾപ്പെടെ 32 ടീമുകൾ പങ്കെടുത്ത ഷൂട്ടൗട്ട് ടൂർണമെന്റിൽ ന്യൂ ടാസ്ക് ഖത്തർ വിജയികളായി. ബിൻ മഹ്മൂദ് എഫ്.സി, ഡൗൺ ടൗൺ എഫ്.സി തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് പ്രൈസുകളും ട്രോഫികളും ഖത്തർ മഞ്ഞപ്പടയുടെ മുഴുവൻ ഓർഗനൈസിങ് അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.