ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ രണ്ടാം വാർഷികവും ഖത്തർ ദേശീയ ദിനവും ആഘോഷിക്കുന്ന ദിവസം വീണ്ടും ഒരു ശ്രദ്ധേയ കാൽപന്ത് അങ്കത്തിന് ദോഹ വേദിയാകുന്നു. അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടി, ലയണൽ മെസ്സിയുടെ സംഘം ലുസൈലിൽ ലോകകിരീടം ഉയർത്തിയ അതേദിനത്തിലാണ് ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് ഖത്തർ വേദിയൊരുക്കുന്നത്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനു വേണ്ടി ബൂട്ടുകെട്ടിയ കിലിയൻ എംബാപ്പെയും ഓർലിൻ ഷൗമേനിയും ഉൾപ്പെടുന്ന സംഘവുമായാണ് റയൽ മഡ്രിഡ് ഖത്തറിലേക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ലോകകപ്പിൽ ടീമിന്റെ ഭാഗമായിരുന്ന എഡ്വേർഡോ കാമവിംഗയും റയലിന്റെ ഭാഗമാണ്. ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എഡർ മിലിറ്റോ, എൻഡ്രിക് എന്നിവരുമാണുള്ളത്. ഫൈനലിൽ, കോപലിബർറ്റഡോറസ് ജേതാക്കളായി ഏതെങ്കിലും അർജന്റീന ടീമാണ് എത്തുന്നതെങ്കിൽ അതൊരു ലോകകപ്പിന്റെ മധുര പ്രതികാരവുമായിരിക്കും. ക്വാർട്ടർ ഫൈനലോളമെത്തിയ കോപലിബർറ്റഡോറസിൽ റിവർേപ്ലറ്റാണ് അർജന്റീന സാന്നിധ്യമായുള്ളത്. അഞ്ച് ബ്രസീലിയൻ ടീമുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.